Tuesday July 14th, 2020 - 9:17:am

വിവോ എസ്1 4ജിബി പതിപ്പിന്റെ വില കുറച്ചു

Raji E R
 വിവോ എസ്1 4ജിബി പതിപ്പിന്റെ വില കുറച്ചു

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ വിവോ എസ്1 ഫോണിന്റെ 4ജിബി പതിപ്പിന്റെ വില കുറച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിവോ എസ്1 ഫോണ്‍ 17,990 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. ഇപ്പോള്‍ ഇതിന്റെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആയിരം രൂപയുടെ കുറവാണ് ഈ ഫോണ്‍ വിലയില്‍ വരുത്തിയിരിക്കുന്നത്. 4ജിബി റാം+128 ജിബി ഇന്റേണല്‍ മെമ്മറി പതിപ്പിന് ഇതോടെ പുതിയ വിപണി വില 16,990 രൂപയായിരിക്കും. അതേ സമയം ഈ ഫോണിന്റെ 6ജിബി റാം പതിപ്പിന് പഴയ വിലയായ 19,990 ആയിരിക്കും. പക്ഷെ ഈ ഫോണിന്റെ വില്‍പ്പന താല്‍ക്കാലികമായി വിവോ നിര്‍ത്തിയിട്ടാണ് ഉള്ളത്.

പുതിയ വില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭ്യമാണ്. 6.38 ഇഞ്ച് എ.എം.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ ഫോണാണ് വിവോ എസ്1. ആന്‍ഡ്രോയ്ഡ് 9 പൈ ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4,000 എംഎഎച്ചാണ് ബാറ്ററി ശേഷി.

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഈ ഫോണിനുള്ളത്. 16 എംപിയാണ് പ്രൈമറി സെന്‍സര്‍, 8 എംപിയാണ് സെക്കന്ററി സെന്‍സര്‍, 2 എംപി സെന്‍സറാണ് മൂന്നാമത്തെ ക്യാമറ. മുന്നില്‍ സെല്‍ഫിക്കായി 32 എംപി എഐ ശക്തിയുള്ള ക്യാമറയുണ്ട്.

English summary
Vivo S1 has reduced the price of the 4GB version
topbanner

More News from this section

Subscribe by Email