Thursday August 13th, 2020 - 11:40:pm

ടെലിഗ്രാമില്‍ ഇനി നിശബ്ദ സന്ദേശവും ആനിമേറ്റ് ചെയ്ത ഇമോജികളും അയക്കാം

RA
 ടെലിഗ്രാമില്‍ ഇനി നിശബ്ദ സന്ദേശവും ആനിമേറ്റ് ചെയ്ത ഇമോജികളും അയക്കാം

സ്വകാര്യ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പും വോയ്‌സ് ഓവര്‍ ഐപി സേവനവുമായ ടെലിഗ്രാമില്‍ ഇനി നിശബ്ദ സന്ദേശവും ആനിമേറ്റ് ചെയ്ത ഇമോജികളും അയക്കാൻ സാധിക്കും.  പുതിയ അപ്‌ഡേറ്റിലൂടെയാണ് ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിശബ്ദ സന്ദേശങ്ങള്‍ ലഭിക്കുമ്ബോള്‍ നിങ്ങളുടെ ഫോണ്‍ ശബ്ദവുമുണ്ടാക്കുകയില്ല. സെന്‍ഡ് ബട്ടണ്‍ ഇതിനായി അമര്‍ത്തിപ്പിടിക്കണം. സെന്‍ഡ് വിത്തൗട്ട് സൗണ്ട് എന്ന ഓപ്ഷന്‍ അപ്പോള്‍ ലഭിക്കും. നിശബ്ദ സന്ദേശം ലഭിക്കുമ്പോള്‍ ഫോണില്‍ അറിയിപ്പ് തെളിയും. ഒരു ശബ്ദവും കേള്‍ക്കില്ല.
 
ആനിമേറ്റ് ചെയ്ത ഇമോജികള്‍ ടെലിഗ്രാമില്‍ അയക്കാന്‍ കഴിയും. ടെലിഗ്രാമില്‍ എപ്പോള്‍ പോസ്റ്റ് ചെയ്താലും ഇവയുടെ ആനിമേറ്റ് ചെയ്ത പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക.വീഡിയോ തംബ്‌നെയിലും ടൈംസ്റ്റാമ്പുമാണ് മറ്റ് രണ്ട് പ്രധാന ഫീച്ചറുകള്‍. വീഡിയോ തംബ്‌നെയില്‍ വഴി വീഡിയോയില്‍ ഒരു പ്രത്യേക വ്യക്തി എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: TELIGRAM, NEW, FEATURE
English summary
TELIGRAM NEW FEATURE
topbanner

More News from this section

Subscribe by Email