Friday February 21st, 2020 - 12:06:am
topbanner

കുട്ടി പവർ ബാങ്ക് വിപണിയിൽ!

dilmadeepa
കുട്ടി പവർ ബാങ്ക് വിപണിയിൽ!

സാങ്കേതിക വിദ്യ ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. നാം ഇന്ന് കാണുന്ന സാങ്കേതിക വിദ്യയെ കടത്തിവെട്ടാന്‍ സാധിക്കുന്ന തരത്തിലുള്ളവ അടുത്ത ദിവസം തന്നെ വിപണിയിലെത്തും. അത്തരത്തിലൊന്നായിരുന്നു സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യകാലത്ത് ഏറെ പഴികേട്ടത് ചാര്‍ജ് നിലനില്‍ക്കുന്നില്ലെന്ന കാരണത്താലാണ്. അത് പരിഹരിക്കാനായാണ് കൈയില്‍ കൊണ്ട് നടക്കാന്‍ കഴിയുന്ന ചാര്‍ജറുകള്‍ അഥവാ പവര്‍ ബാങ്കുകള്‍ വിപണിയിലെത്തിയത്. എന്നാല്‍ പലപ്പോഴും പവര്‍ബാങ്കുകളുടെ വലിപ്പവും കയ്യില്‍ കൊണ്ട് നടക്കുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും പല ഉപഭോക്താക്കളും പരാതി പറയാറുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം പരിഹാരമായിരിക്കുന്നു. നിങ്ങളുടെ പഴഞ്ചന്‍ പവര്‍ബാങ്കും തൂക്കിപ്പിടിച്ച് ഇനി നടക്കണ്ട. പകരം കൈയില്‍ ഒരു ലെതര്‍ വാലറ്റ് കൊണ്ട് നടന്നാല്‍ മതി. ഈ വാലറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയൊരു പവര്‍ ബാങ്കും ഒരു മൈക്രോ യു.എസ്.ബി കണക്ടറുമാണ് നിങ്ങളുടെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഇത് ആപ്പിളിന്റെ ഐഫോണുകള്‍ക്ക് വേണ്ടി പരിമിതപ്പെടുത്തിയിരിക്കുന്നു. 2400എം.എ.എച്ച് ബാറ്ററി വരെ ഇതില്‍ ചാര്‍ജ് ചെയ്യാം. ഉയര്‍ന്ന ഗുണമേന്മയുള്ള ലെതര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വാലറ്റിന്റെ രണ്ട് പതിപ്പുകളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ചെറിയ മോഡലിന് 120ഡോളറും വലിയ മോഡലിന് 150 ഡോളറും കൊടുക്കണം.

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

10 കോടി രൂപ നഷ്ടപരിഹാരം വേണം; സല്‍മാന്‍ ഖാനെതിരെ ബലാത്സംഗത്തിനിരയായ യുവതി

English summary
kutty power bank now in market
topbanner

More News from this section

Subscribe by Email