Saturday September 21st, 2019 - 10:31:am
topbanner
Breaking News
jeevanam

 പോണ്‍ വെബ്‌സൈറ്റുകള്‍ പൂട്ട് ഇട്ട് ജിയോ; പരാതിയുമായി ഉപഭോക്താക്കള്‍

JB
 പോണ്‍ വെബ്‌സൈറ്റുകള്‍ പൂട്ട് ഇട്ട് ജിയോ; പരാതിയുമായി ഉപഭോക്താക്കള്‍

 

പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ, പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി. പോണ്‍ഹബ്, എക്സ്വീഡിയോ തുടങ്ങി നൂറ് കണക്കിന് പോണ്‍ വെബ്‌സൈറ്റുകളാണ് ജിയോ നിരോധിച്ചതായി ഉപഭോക്താക്കള്‍ പറയുന്നത്.പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീല ഉളളടക്കമുളള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്.

ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ മറ്റ് സേവന ദാതാക്കളും വൈകാതെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കേണ്ടി വരും.827 ഓളം വെബ്‌സൈറ്റുകള്‍ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നീലച്ചിത്രങ്ങളുടെ നിര്‍മ്മാണം നിയമം വഴി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ഇടങ്ങളില്‍ ഇത് കാണുന്നതിന് വിലക്കില്ല. ഐടി നിയമം വഴി തന്നെ ഇത് അനുവദിച്ചിട്ടുണ്ട്.

 

 

Viral News

Read more topics: Jio, bans, popular, porn, websites, like,
English summary
Jio bans popular porn websites like
topbanner

More News from this section

Subscribe by Email