Tuesday December 1st, 2020 - 2:14:pm

സ്വന്തമായി ഓപ്പറേറ്റിങ്‌ സിസ്റ്റം നിർമിക്കാനൊരുങ്ങി ഫെയ്‌സ്‌ബുക്ക്‌

Anusha unni
സ്വന്തമായി ഓപ്പറേറ്റിങ്‌ സിസ്റ്റം നിർമിക്കാനൊരുങ്ങി ഫെയ്‌സ്‌ബുക്ക്‌

ഈയിടെയായി സമൂഹമാധ്യമങ്ങളിൽ വിവരച്ചോർച്ച വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സ്വന്തമായി ഓപ്പറേറ്റിങ്‌ സിസ്റ്റം നിര്‍മിക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌. ഇതോടെ തങ്ങളുടെ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ്‌ കമ്പനി പറയുന്നത്‌.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫെയ്‌സ്‌ബുക്കിന്റെ ഓഗ്‌മെന്റഡ്‌ റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, വീഡിയോ കോളിങ് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്വന്തം ഒഎസിലേക്ക്‌ മാറുന്നതോടെ ഫെയ്‌സ്‌ബുക്കിന്റെ സ്വകാര്യതയുടെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പായേക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഓപ്പറേറ്റിങ്‌ സിസ്റ്റം സൃഷ്ടിക്കുകയല്ല ഇപ്പോള്‍ ഫെയ്‌സ്‌ബുക്കിന്റെ ലക്ഷ്യം. തങ്ങളുടെ ഒഎസ് നിര്‍മിക്കാനുള്ള ചുമതല മൈക്രോസോഫ്റ്റിന്റെ ഒഎസായ വിന്‍‌ഡോസ് എന്‍‌ടിയുടെ സഹനിര്‍മാതാവായ മാര്‍ക്ക് ലൂക്കോവ്സ്കിക്കാണ്‌ ഫെയ്‌സ്‌ബുക്ക്‌ നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ട്.

Read more topics: facebook,
English summary
Facebook plans to build its own operating system
topbanner

More News from this section

Subscribe by Email