കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
'എന്റെ അക്കൗണ്ടിനെ ഈ ഹാക്കേഴ്സില്‍ നിന്നും രക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?' ഈ ചോദ്യം പലപ്പോഴായി നമ്മള് സ്വയമോ പരസ്പരമോ ചോദിച്ചിട്ടുണ്ടാകും. ഇപ്പോള്‍ അതിനുള്ള ഉത്തരം വളരെ ലളിതമായി പറഞ്ഞുതരികയാണ് ഫേസ്ബുക്ക്.അതിങ്ങനെയാണ്- സെക്യൂരിറ്റി സെറ്റിങ്സില്‍ ലോഗിന്‍ അലര്‍ട്ട്സ് ഓണ്‍ ചെയ്യുക. കാര്യം കഴിഞ്ഞു. ഇതെങ്ങനെയാണു ചെയ്യുന്നതെന്നും ഫേസ്ബുക്ക് നമുക്കു ദൃശ്യത്തിലൂടെ കാണിച്ചുതരുന്നുണ്ട്.
ഇതു നമുക്കു പറഞ്ഞുതരുന്ന വീഡിയോ ഫേസ്ബുക്ക് തന്നെ പലപ്പോഴും നമ്മുടെ ടൈംലൈനില്‍ ഇപ്പോള്‍ കാണിക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജില്‍ പോയാലും ഈ വീഡിയോ കാണാം. മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും ഈ വീഡിയോയുണ്ട്.ഇതുമാത്രമല്ല, സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുന്നതു സംബന്ധിച്ച ബോധവത്കരണവും ഫേസ്ബുക്ക് സജീവമാക്കിക്കഴിഞ്ഞു. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ നമുക്കു സുപരിചിതരായ നടീനടന്മാരെക്കൊണ്ടാണ് അവര്‍ ഇക്കാര്യം പറയിക്കുന്നത്.