Sunday September 26th, 2021 - 6:27:pm

ബിഎസ്എന്‍എല്‍ കോള്‍ നിരക്ക് 80% വരെ കുറച്ചു

NewsDesk
ബിഎസ്എന്‍എല്‍ കോള്‍ നിരക്ക് 80% വരെ കുറച്ചു

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പുതുതായി കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്ക് കോള്‍ നിരക്കില്‍ എണ്‍പത് ശതമാനം വരെയാണ് കുറവ് നല്‍കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്. നിലവിലെ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. സെക്കന്‍ഡ് ബില്ലിംഗിലും മിനിറ്റ് ബില്ലിംഗിലും കോള്‍ റേറ്റ് കുറച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവിലെ വരിക്കാര്‍ക്ക് ജനുവരി 16 മുതല്‍ കോള്‍ നിരക്കില്‍ 80 ശതമാനം കുറവ് ലഭിക്കും. പുതിയ ഓഫറുകള്‍ വന്നതോടെ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി ജൂലൈ മുതല്‍ നവംബര്‍ വരെ ഒന്നര ലക്ഷത്തിലധികം പേര്‍ ബിഎസ്എന്‍എല്ലിന്റെ ഭാഗമായി. ആദ്യത്തെ രണ്ട് മാസമായിരിക്കും 80% വരെയുള്ള കുറവ് ലഭിക്കുക. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരാതികള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തി.

Read more topics: Bsnl, cuts, call, rates,
English summary
Bsnl cuts call rates for existing users by up to 80%
topbanner

More News from this section

Subscribe by Email