Tuesday July 14th, 2020 - 9:58:am

ഐഫോണ്‍ എസ്.ഇക്ക് മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ വേഗതയുണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ

Raji E R
 ഐഫോണ്‍ എസ്.ഇക്ക് മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ വേഗതയുണ്ടെന്ന് ആപ്പിള്‍ സി.ഇ.ഒ

വാഷിങ്ടണ്‍: ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ ആപ്പിളിന്റെ ഐഫോണ്‍ എസ്.ഇക്ക് വേഗതയുണ്ടാകുമെന്ന അവകാശവാദവുമായി ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. ചില മുതിര്‍ന്ന അനലിസ്റ്റുകളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് അദ്ദേഹം പുതിയ ബജറ്റ് ഫോണിനെ കുറിച്ച് വാചാലനായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

400 ഡോളര്‍ വിലയില്‍ എത്തുന്ന എസ്.ഇയിലൂടെ നിരവധിയാളുകള്‍ ഐ.ഒ.എസിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് അവിശ്വസനീയമായൊരു ഓഫറാണ്. ഞങ്ങളുടെ പ്രീമിയം ഫോണുകളിലുള്ള എന്‍ജിന്‍ കുറഞ്ഞ വിലയുള്ള ഫോണില്‍ ഉള്‍കൊള്ളിച്ചു. വിപണിയിലുള്ള ഏറ്റവും വേഗതയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ മികച്ച പെര്‍ഫോമന്‍സായിരിക്കും എസ്.ഇക്ക്. -ടിം കുക്ക് പറഞ്ഞു.

എസ്.ഇക്ക് നല്‍കിയ വില ഭാവിയില്‍ ഇറങ്ങാന്‍ പോകുന്ന ഐഫോണുകളുടെ വിലയെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 'കമ്പനി എല്ലായ്‌പ്പോഴും ഏറ്റവും മികച്ച ഉത്പന്നം ന്യായമായ വിലക്കാണ് നല്‍കിവരുന്നതെന്നാണ് ടിം കുക്ക് മറുപടി നല്‍കിയത്. സ്മാര്‍ട്ട്‌ഫോണ്‍ വിലയുടെ കാര്യത്തില്‍ നിലവിലുള്ള സട്രാറ്റജി തുടരാന്‍ തന്നെയാണത്രേ ആപ്പിളിന്റെ തീരുമാനം.

 

English summary
Apple CEO says the iPhone SEO is faster than the best Android phones
topbanner

More News from this section

Subscribe by Email