Monday June 1st, 2020 - 6:59:am

2016 ല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എതെന്നറിയേണ്ടെ?

NewsDesk
2016 ല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എതെന്നറിയേണ്ടെ?

പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ പുതിയ സ്മാര്‍ട്ടഫോണിനെപ്പറ്റിയും ചിന്തിക്കുന്നുണ്ടോ ഏങ്കില്‍ നിങ്ങള്‍ക്കായിതാ ഓരോ ഫോണിന്റെയും വിശദവിവരങ്ങള്‍...
 
ഓരോരുത്തരുടെയും ബഡ്ജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി മോഡലുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. 2016 ല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മോഡലുകളിതാ.  ഓണ്‍ലൈന്‍ സ്റ്റോറുകളായ ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും എറ്റവും ഡിമാന്‍ഡുള്ളവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓരോന്നും. ഈ വര്‍ഷം ഏറ്റവും വില്‍പ്പന നടത്തിയത് ഷവോമിയുടെ റെഡ്മി സീരീസില്‍ വരുന്ന ഫോണുകളാണ്.  
 
1) ഷവോമി റെഡ്മി 2 പ്രൈം
 
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ഷവോമിയുടെ റെഡ്മി 2 ആണ്. ഫ്‌ളാഷ് സെയിലില്‍ വെറും രണ്ട് മിനിറ്റുകൊണ്ട് അമ്പതിനായിരത്തിനുമുകളിലായാണ് ഷവോമി റെഡ്മി 2 പ്രൈം വിറ്റുപോയത്. റെഡ്മി 2 വിന്റെ അപ്‌ഗേഡഡ് വേര്‍ഷന്‍ ആണ് റെഡ്മി 2 പ്രൈം. 6,999 രൂപയാണ് ഷവോമി റെഡ്മി 2 പ്രൈമിന്റെ വില. ഫ്‌ളിപ്പകാര്‍ട്ടിലും ആമസോണിലും ലഭ്യമാണ്. 64 ബിറ്റ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസറിനൊപ്പം 2ജിബി RAM എന്നിവ  റെഡ്മി 2 പ്രൈമിന്റെ പ്രത്യേകതയാണ്. 4.7 HD  IPS ഡിസ്‌പ്ലേ ഫോണിനെ കൂടുതല്‍ സ്ലിം ആക്കുന്നു. പ്രൈമറി ക്യാമറ 8 മെഗാപിക്‌സലും മുന്‍ക്യാമറ 2മെഗാപിക്‌സലും ആണ്. മാറ്റ്ഫിനിഷ് ബോഡിയൊടൊപ്പം കൂടുതല്‍ ഗ്രിപ്പും ഈ ഫോണിനുണ്ട്. കൂടാതെ എണ്ണപ്പാടുകളും വിരല്‍പ്പാടുകളും മായ്ക്കാനും സാധിക്കും. റെഡ്മി 4ജി 
 
 
2) മോട്ടറോള മോട്ടോ E 4G
ബ്രാന്‍ഡ്‌കോഷ്യസ് ആയവര്‍ക്കായുള്ള ബഡ്ജറ്റ്‌ഫോണാണ് മോട്ടറോള E.  മോട്ടറോള E സീരീസിലെ രണ്ടാം തലമുറ ഫോണാണ് മോട്ടറോള E 4G.  കോണിങ്ങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 4.5 ഇഞ്ച് ടച്ച് സ്‌ക്രീനാണ് മേട്ടോ Eയുടേത്. 960*540 പിക്‌സലാണ് ഡിസ്‌പ്ലേ റെസല്യൂഷന്‍. 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 410 ആണ് പ്രൊസസ്സര്‍. 4 GB ഇന്റേണല്‍ സ്റ്റോറേജിനൊപ്പം 1 GB RAM ഉണ്ട്. ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0.1 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. കൂടാതെ  ആന്‍ഡ്രോയിഡിന്റെ മറ്റ് സേവനങ്ങളും ലഭ്യമാണ്. 5 മെഗാപിക്‌സല്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉണ്ട്.  ഇതേ വിലയിലുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് മേട്ടോ E യുടെ ക്യാമറാ പെര്‍ഫോമന്‍സ് താരതമ്യെനെ മോശമാണ്. 4G നെറ്റ്‌വര്‍ക്കില്‍ ദിവസംമുഴുവന്‍ നില്‍ക്കുന്ന 2390 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി മേട്ടോ E യുടെ മറ്റൊരു ആകര്‍ഷണമാണ്. 6,499 രൂപയാണ് മേട്ടോ E യുടെ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില. 
  
3)ലെനോവോ A6000 പ്ലസ്
 
ഇന്ത്യയില്‍ ലഭ്യമായ ഏതൊരു സ്മാര്‍ട്ട്‌ഫോണിനോടും കിടപിടിക്കാവുന്ന 4G സപ്പോര്‍ട്ടിങ്ങായ ഡ്യുയല്‍ സിം സ്മാര്‍ട്ട്‌ഫോണാണ് ലെനോവോ A6000 പ്ലസ്. 7000 രൂപയാണ് വില. ഫ്‌ളിപ്പ്ക്കാര്‍ട്ട്  വഴിയാണ് വില്‍പ്പന.  5 ഇഞ്ച് HD IPS ഡിസ്‌പ്ലേയോടുകൂടിയ ലെനോവോ A6000 പ്ലസില്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ് കോര്‍ പ്രൊസസ്സറാണ്.  16 GB ഇന്റെണല്‍ മെമ്മറിയോടൊപ്പം 2 GB RAM ഉണ്ട്. ലെനോവോ കസ്റ്റം UI  ക്കൊപ്പം ആന്‍ഡ്‌റോയിഡ് കിറ്റ്ക്കാറ്റ് v4.4.4 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  ലെനോവോ അ6000 ക്ക് ആന്‍ഡ്രോയിഡ് ലോലിപോപ്പ് അപ്‌ഡേഷനും ഉണ്ടായിരുന്നു.  LED ഫ്‌ളാഷോടുകൂടിയ ഓട്ടോ ഫോക്കസ്,8 MP റിയര്‍ക്യാമറയും 2 MP മുന്‍ ക്യാമറയുമാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം .2300 mAh റിമൂവബ്ള്‍ ബാറ്ററിയും ലെനോവോ A6000 പ്ലസിന്റെ കരുത്താണ്. 7000 രൂപയ്ക്ക് ഇതിലും മികച്ചഫോണ്‍ ഉണ്ടാകില്ല.
 
 4) മൈക്രോമാക്‌സ് YU യുറേക്കാപ്ലസ്
 
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സുകീഴടക്കിയ മോഡലാണ് മൈക്രോമാക്‌സ് YU യുറേക്കാപ്ലസ്. ഇതിന്റെ ആകര്‍ഷകമായ സ്‌പെസിഫിക്കേഷനുകള്‍ ആണ് ആരാധകരെകൂട്ടുന്നത് . മൈക്രോമാക്‌സിന്റെ സബ് ബ്രാന്‍ഡായ YU അവതരിപ്പിക്കുന്ന യുറേക്കാപ്ലസന്  5.5 ഇഞ്ച് ഫുള്‍ HD സ്‌ക്രീനൊപ്പം 1920*1080 റെസല്യൂഷന്‍ ഉണ്ട്. കൂടാതെ കോര്‍ണിങ്ങിന്റെ ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും 4G കണക്ടിവിറ്റിയുമുണ്ട.  13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഈ ഫോണിന്റെ മികച്ച സവിശേഷതയാണ് .ലിഥിയം പോളിമറിന്റെ
് 2500 mAh  ബാറ്ററി ഫോണിന് കൂടുതല്‍ കരുത്ത് നല്‍കുന്നു . ഒക്ടാകോര്‍ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് YU യുറേക്കാപ്ലസിന് 2 GB  RAM ഉണ്ട്. 8999 രൂപക്ക് ആമസോണില്‍ ഫോണ്‍ ലഭ്യമാണ്.
 
 
5) മോട്ടറോള മോട്ടോ G 3RD ജെന്‍
 
മോട്ടറോളയുടെ സ്മാര്‍ട്ടഫോണുകള്‍ക്ക് എന്നും ആരാധകരെറെയാണ്. മികച്ച നിര്‍മ്മാണവും ആന്‍ഡ്രോയിഡ് അപ്‌ഡേഷനുകളും മോട്ടറോളയൊ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത് IPX -7 ടെക്‌നോളജി ഫോണിനെ വാട്ടര്‍ റെസിസ്റ്റന്റ് ആക്കുന്നു. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം. 
മോട്ടറോള ഫോണുകള്‍ ഓരോ വര്‍ഷവും പുതിയ എന്തെങ്കിലും മാറ്റങ്ങള്‍ ഫോണില്‍ കൊണ്ടുവരാറുണ്ട്. അതിനുദാഹരണമാണ് 2 GB RAM. മോട്ടോ G
2 വിനെ അപേക്ഷിച്ച് ഇരട്ടിയാണിത്. 1.4 GHz ക്വാല്‍ കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറാണ് ഉപയോഗിക്കുന്നത്. 4G സപ്പോര്‍ട്ടിങ് ആണ്. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം. 2470 mAh ബാറ്റരി പവ്വര്‍
 
 
6) ഹോണര്‍ 4 X 
 
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണുകളില്‍ 6ാ0 സ്ഥാനത്തുള്ളത് ഹ്യുവെയ് ഹോണര്‍ 4 X ആണ്. HD IPS ഡിസ്‌പ്ലേയോടുകൂടിയ 5.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഫോണിന്റെ പ്രധാന ആകര്‍ഷണമാണ്. 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിന്റെ ഏറ്റവും മികച്ച ഫീച്ചര്‍ അതിന്റെ അത്ഭുതപ്പെടുത്തുന്ന ബാറ്ററിലൈഫാണ്. 3000 mAh ആണ് ബാറ്ററിയുടെ പവര്‍. ഫോണിലെ അള്‍ട്രാ പവര്‍ സേവ് മോഡ് ഓണ്‍ ചെയ്യുന്നതിലൂടെ ബാറ്ററി ബാക്കപ്പ് കൂട്ടാനും സാധിക്കും. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 13 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഹോണര്‍ 4 X ന്റെ മറ്റൊരു സിശേഷതയാണ്. 1.2 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഹോണര്‍ 4 X ന് 5 ഇഞ്ച് HD ഡിസ്‌പ്ലേയാണ്. റിയര്‍ ക്യാമറ 13 എം.പി യും മുന്‍ക്യാമറ 5 എം.പി യുമാണ്. 72 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി പവ്വറും 4G കണക്ടിവിറ്റിയും ഹോണര്‍ 4 X ന്റെ മാറ്റുകൂട്ടുന്നു.
 
7) സാംസങ് ഗാലക്‌സി  J5 
  ഒരു ബ്രാന്‍ഡ്‌നെയിമിനപ്പുറം ഭേദപ്പെട്ട ഫീച്ചറുകളാണ് സാംസങ് ഗാലക്‌സി ഉറപ്പാക്കാറുള്ളത്. ഈ അഭിപ്രായത്തെ ശരിവെക്കുന്നതാണ് സാംസങ് ഗാലക്‌സി J5. സാംസങ് ഗാലക്‌സി സീരീസിലെ മറ്റേത് മോഡലിനെക്കാളും ഒരു പടി മുന്‍പിലാണ്  സാംസങ് ഗാലക്‌സി J5.  5 ഇഞ്ച് AMOLED HD ഡിസ്‌പ്ലേ കളറുകള്‍ കൂടുതല്‍ നാച്യുറല്‍ ആയി കാണാന്‍ സഹായിക്കുന്നു. 64 ബിറ്റ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറിനൊപ്പം 1.5 GB RAM ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നു. 13 MP റിയര്‍ ക്യാമറയും എല്‍.ഇ.ടി.യോടുകൂടിയ 5 MP മുന്‍ക്യാമറ എന്നിവയാണ് ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റെ്. ആന്‍ഡ്രോയിഡ് ലോലിപോപ്പ്ാണ് ഓപ്പറേറ്റിങ് സിസ്റ്റം. ബാറ്ററി  
2600 mAh 
 
8) ഷവോമി റെഡ്മി നോട്ട് 4G
 
ഷവോമി റെഡ്മി നോട്ട് 3Gയുടെ ഫീച്ചേഴ്‌സുമായി പുതിയ 4G നോട്ടിന് സാമ്യങ്ങളുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ് കോര്‍ പ്രൊസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2 GB മാത്രമാണ് RAM . 5.5 ഇഞ്ച് IPS HD ഡിസ്‌പ്ലേക്ക് പക്ഷേ ഒരുതരത്തിലുള്ള ഗ്ലാസ് പ്രൊട്ടക്ഷനും ഇല്ലാത്തത് സ്‌ക്രാച്ച് വരാന്‍ സാധ്യതയുണ്ട്. 13 mp റിയര്‍ ക്യാമറയും 5 mp ഫ്രണ്ട് ക്യാമും ഉണ്ട്. ജെല്ലി ബീന്‍ ല്‍ ആണ് ഷവോമി നോട്ട് 4G പ്രവര്‍ത്തിക്കുന്നത്. കൂടാതെ MIUI v5 ന്റെയും ആന്‍ഡ്രോയിഡ് കിറ്റ്ക്കാറ്റ് V6 ന്റെയും അപ്‌ഡേഷനുകളും ലഭ്യമാണ്. 8,999 രൂപയില്‍ ആമസോണിലും ഫ്‌ളിപ്പക്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്.
 
9)മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്പ്രസ്സ് 2
13 MP ക്യാമറയുള്ള 5999 രൂപയ്ക്ക ലഭിക്കാവുന്ന ഏറ്റവും മികച്ച സ്മാര്‍ട്ടഫോണാണ് മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്പ്രസ്സ് 2. ഒക്ടാകോര്‍ പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് എക്‌സ്പ്രസ്സ് 2വിന് 1GB RAM  ഉണ്ട്. 5 ഇഞ്ച് HD ഡിസ്‌പ്ലേക്ക് കോര്‍ണിങ്ങ് ഗോറില്ല 3 ഗ്ലാസ് പ്രൊട്ടക്ഷനും കൂടാതെ ആന്റി-ഫിംഗര്‍ പ്രിന്റ് പ്രൊട്ടക്ഷനുമുണ്ട്.  ആന്‍ഡ്രോയിഡ് 4.4.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2500 mAh ബാറ്ററിയുണ്ടെങ്കിലും മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്പ്രസ്സ് 2 4G സപ്പോര്‍ട്ടിങ്ങ് അല്ല.
 
10)ഹ്യൂവേയ് ഹോണര്‍ 6
 
ഒക്ടാകോര്‍ പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂവേയ് ഹോണര്‍ 6 ന് 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലേക്കൊപ്പം വെള്ള നിറത്തിലുള്ള സ്മാര്‍ട്ട്‌ബോഡി ഫോണ്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.13MP റിയര്‍ ക്യാമറയും 5 MP മുന്‍ ക്യാമറയും ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട് ഫീച്ചര്‍ ഇതിന്റെ സ്റ്റോറേജ് കപ്പാസിറ്റി തന്നെയാണ്,32 GB ഇന്റെണല്‍ സ്റ്റോറേജും 3 GB RAM എന്നിവയാണ്. ആന്‍ഡ്രോയിഡ് കിറ്റ്ക്കാറ്റ്ിലാണ് പ്രവര്‍ത്തിക്കുന്നത്. 15999 രൂപക്ക്  ഫ്‌ളിപ്പക്കാര്‍ട്ടില്‍ ലഭ്യമാണ്. 
 
11) ഷവോമി MI4
 
കുറഞ്ഞ വിലയില്‍ കൂടുതല്‍ മൂല്യമുള്ള ഫോണായ് മാറാന്‍ ഇ കാലയളവിനുള്ളില്‍ത്തന്നെ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. 1080*1920 റെസല്യൂഷനുള്ള 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലേക്കൊപ്പം  ഗോറില്ല 3 ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്.   2.5 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 ആണ് പ്രൊസസ്സര്‍. 3GB RAM 16GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുണ്ട്. 8 MP മുന്‍ ക്യാമറ ഒരു പ്രധാന പ്രത്യേകതയാണ്. 13 MP ആണ് ബാക്ക് ക്യാമറ. 1,999 രൂപക്ക് ഫ്‌ളിപ്പക്കാര്‍ട്ടില്‍ ഈ ഫോണ്‍ ലഭ്യമാണ്. 
 
12)വണ്‍പ്ലസ്സ് വണ്‍
 
കുറഞ്ഞ വിലയില്‍  കൂടുതല്‍ സൗകര്യങ്ങളുമായ് ചൈനീസ് പ്രീമിയം സ്മാര്‍ട്ടഫോണ്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ 5. ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയോടുകൂടിയ  സ്മാര്‍ട്ടഫോണാണ് വണ്‍പ്ലസ്സ് വണ്‍.  2.4GHz ക്വാല്‍കോം സ്‌നാപഡ്രാഗണ്‍ ആണ് പ്രൊസസ്സര്‍.കോര്‍ണിങ്ങ് ഗോറില്ല 3 ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്. ആന്‍ഡ്രോയിഡ് ലോല്പപ്പോപ്പാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. വില 21,999. ഇന്ത്യയില്‍ ആമസോണ്‍ വഴിമാത്രമാണ് വില്‍പ്പന.
 
13 ആസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍
 
13 MP യുള്ള ഓട്ടോ ഫോക്കസ്സ് ക്യാമറയുമായ് ആസ്യൂസ് പുറത്തിറക്കിയ ഫോണാണ് ആസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍. കോര്‍ണിങ്ങ് ഗോറില്ല 3 ഗ്ലാസ് പ്രൊട്ടക്ഷനുള്ള 5.5 ഇഞ്ച് HD സ്‌ക്രീന്‍, ക്വാഡ്- കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറാണ് പ്രവര്‍ത്തിക്കുന്നത്.2GB RAM, ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 4G സപ്പോര്‍ട്ടിങ്ങാണ്.

ഭിന്നലിംഗക്കാരുടെ ബാന്‍ഡിന്റെ ഗാനം തരംഗമാകുന്നു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
smart phone selection 2016
topbanner

More News from this section

Subscribe by Email