Sunday August 25th, 2019 - 11:50:pm
topbanner
topbanner

യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കിയതിന് കാരണം ധോണി ; യുവരാജ് സിങിന്റെ അച്ഛന്‍

suji
യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കിയതിന് കാരണം ധോണി ; യുവരാജ് സിങിന്റെ അച്ഛന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്.യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കിയതിന് കാരണം ധോണിയാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. എന്‍ ശ്രീനിവാസന്റെ പിന്തുണയോടെ ഈ താരങ്ങളെ പുറത്താക്കാന്‍ ധോണി ചരടുവലിച്ചെന്നാണ് ആരോപണം. 2015 ലോകകപ്പ് സെമിയിലും 2019 ലോകകപ്പിലും ഇന്ത്യ പുറത്തായതിന് ഒരേയൊരു കാരണക്കാരന്‍ മാത്രമേയുള്ളൂ, അത് ധോണി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവിയുടെ കരിയര്‍ പെട്ടെന്ന് അവസാനിപ്പിച്ചതിന് കാരണക്കാരനായത് ധോണിയാണെന്ന് യോഗ്‌രാജ് പലതവണ പറഞ്ഞിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലിന് ശേഷം അമ്പാട്ടി റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യയുടെ ഓപ്പണര്‍മാരായി തുടങ്ങുന്നത്. പിന്നീട് അവര്‍ സ്ഥിരമാവുകയും ഗംഭീറും സെവാഗും പുറത്താവുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയെ പഴിക്കുകയാണ് യോഗ്‌രാജ് സിങ്.

 

 

Read more topics: yuvaraj singh, father, dhoni
English summary
yuvaraj singh father against dhoni
topbanner

More News from this section

Subscribe by Email