Sunday April 5th, 2020 - 8:24:am
topbanner

ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

JB
 ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

സിഡ്‌നി: വനിതകളുടെ ട്വന്റി 20 ലോകകപ്പിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കം. 10 ടീമുകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്കാണ് മത്സരം തുടങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓസ്‌ട്രേലിയയുടെ ആധിപത്യത്തിന് തടയിടാന്‍ ആര് എന്നതാണ് ലോകകപ്പിന് മുമ്പുള്ള പ്രധാന ചോദ്യം. ഇതുവരെ നടന്ന 6 ലോകകപ്പുകളില്‍ നാലിലും ചാംപ്യന്‍മാരായത് ഓസ്‌ട്രേലിയയാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ കിരീടം നേടി. 2009ലും 2010ലും പിന്നെ കഴിഞ്ഞ തവണയും സെമിയിലെത്തിയതാണ് ഇന്ത്യയുടെ പ്രധാന നേട്ടം.

എന്നാല്‍ ഇത്തവണ കിരീടം തന്നെയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാന, ഷെഫാലി വര്‍മ അടക്കം യുവാക്കളുടെ കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ആതിഥേയരെ തോല്‍പിക്കാനായാല്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജമാകും.

എന്നാല്‍ ലോകപ്പിന് തൊട്ടുമുമ്പ് നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പിച്ച് ഓസീസ് കിരീടം നേടിയിരുന്നു. ന്യുസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് , പാകിസ്താന്‍ എന്നിവര്‍ക്കൊപ്പം കന്നി ലോകകപ്പ് കളിക്കുന്ന തായ്‌ലന്‍ഡും ചേരുന്നതാണ് ബി ഗ്രൂപ്പ്. ഓരോ ഗ്രൂപ്പില്‍ നിന്ന് 2 ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. മാര്‍ച്ച് എട്ടിന് മെല്‍ബണിലാണ് ഫൈനല്‍

 

 

Read more topics: women t20 world cup, starts,
English summary
women t20 world cup starts today
topbanner

More News from this section

Subscribe by Email