Wednesday January 22nd, 2020 - 4:26:am
topbanner

ടി 20ല്‍ ഇന്ത്യയ്ക്ക് തോല്‍വി

suji
ടി 20ല്‍ ഇന്ത്യയ്ക്ക് തോല്‍വി

ആരാധകരെ നിരാശയിലാഴ്ത്തി കാര്യവട്ടത്തെ രണ്ടാം ടി.20യില്‍ വിന്‍ഡിസിന് വിജയം. ഇതോടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ 1 ;1 ന് സമനിലയിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യ സ്ഥാനം കണ്ടു.ഓപണര്‍മാരായ സിമ്മണ്‍സിന്റെയും ലൂയിസിന്റെയും ബാറ്റിംഗിലാണ് വിന്‍ഡീസ് ലക്ഷ്യം നേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് നേടിയത്. 54 റണ്‍സ് നേടി ശിവം ദ്യൂബയും 33 റണ്‍സുമായി പുറത്താകാതെ നിന്ന പന്തുമാണ് ഇന്ത്യയെ കരയ്ക്ക് എത്തിച്ചത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 19 റണ്‍സിന് പുറത്തായി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിച്ചത്.

പരമ്പര 1 ;1 ല്‍ എത്തിയതോടെ അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

 

Read more topics: west indies , won, india
English summary
west indies won against india
topbanner

More News from this section

Subscribe by Email