Friday August 7th, 2020 - 1:08:am

ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും കരാര്‍; വമ്പിച്ച മാറ്റങ്ങളുമായി സൗരവ് ഗാംഗുലി

suji
 ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നവര്‍ക്കും കരാര്‍; വമ്പിച്ച മാറ്റങ്ങളുമായി സൗരവ് ഗാംഗുലി

ആഭ്യന്തര ക്രിക്കറ്റിന് ഏറെ ശ്രദ്ധ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് താരങ്ങള്‍ക്കായി ഒരു കോണ്‍ട്രാക്ട് രീതി തന്നെ തയ്യാറാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് കരാര്‍ രീതി ആവിഷ്‌കരിക്കും. പുതിയ ഫിനാന്‍സ് സബ് കമ്മിറ്റിയോട് കരാര്‍ രീതി തയ്യാറാക്കാന്‍ ആവശ്യപ്പെടും', ഗാംഗുലി പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങുന്ന 38 ടീമുകളെയും ഉള്‍പ്പെടുത്തി കരാര്‍ പദ്ധതി തയ്യാറാക്കുന്നത് സങ്കീര്‍ണ്ണമായ കാര്യമാണ്. എന്നിരുന്നാലും ഇതിനുള്ള നടപടി ആരംഭിച്ചതായി ബിസിസിഐ മേധാവി പറയുന്നു.

'നാലഞ്ച് ദിവസമായിട്ടുള്ളൂ ചാര്‍ജ്ജ് എടുത്തിട്ട്, ഇതിനിടയില്‍ ദീപാവലി അവധിയും വന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം വിശദമായി പരിശോധിച്ച് മുന്നോട്ടുള്ള വഴി തീരുമാനിക്കും. നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്', ബിസിസിഐ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 13% വരുമാനമാണ് ബിസിസിഐ ആഭ്യന്തര കളിക്കാര്‍ക്ക് കൈമാറുന്നത്. ഇതുവഴി കളിക്കുന്ന മത്സരങ്ങളുടെ എണ്ണം അനുസരിച്ച് ശരാശരി 25 മുതല്‍ 30 ലക്ഷം വരെയാണ് കളിക്കാര്‍ക്ക് ലഭിക്കുക. എഫ്‌സി മത്സരങ്ങള്‍ക്ക് പ്രതിദിനം 35000 രൂപയാണ് മാച്ച് ഫീ.

 

Read more topics: ganguly, first class cricketer
English summary
we will bring in a contract system for first class cricketers ganguly
topbanner

More News from this section

Subscribe by Email