Thursday September 24th, 2020 - 1:29:am

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി

JB
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി

പുനെ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ച്വറിയുടെയും മികവില്‍ പുനെ ടെസ്റ്റില്‍ ഇന്ത്യ കുതിക്കുന്നു. മൂന്നിന് 273 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കോലിയും രഹാനെയും സെഞ്ച്വറി കൂട്ടുകെട്ടോടെയാണ് പടനയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒന്നാം ദിവസം മായങ്ക് അഗര്‍വാള്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടി. ക്യാപ്റ്റന്‍ വിരാട് കോലിയും രഹാനെയും ചേര്‍ന്ന് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചു.

വിശാഖപട്ടണത്ത് വെച്ച് നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 203 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഒന്നാം ഇ്ന്നിംഗ്സില്‍ 500 റണ്‍സിനടുത്ത് എടുക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വിജയം എളുപ്പമാകും. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി ശക്തമായ ബൗളിംഗ് നിരയുമായാണ് ഇന്ത്യ പുനെയില്‍ കളിക്കുന്നത്.

English summary
virat kohli century aganist south africa
topbanner

More News from this section

Subscribe by Email