Thursday July 18th, 2019 - 10:37:am
topbanner
topbanner

ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്ത് ; വിരാട് കൊഹ്ലിയുടെ വിശദീകരണം ഇങ്ങനെ

suji
ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്ത് ; വിരാട് കൊഹ്ലിയുടെ വിശദീകരണം ഇങ്ങനെ

ഇന്ത്യ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി ഒടുവില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയം ഏറ്റുവാങ്ങി. തോല്‍വിയില്‍ വിരാട് കോഹ്‌ലിക്ക് പറയാനുള്ളത് ഇങ്ങനെ. 45 മിനിറ്റ് നേരം കളിച്ച മോശം ക്രിക്കറ്റാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിച്ചത്. പക്ഷേ അല്‍പസമയത്തെ മോശം ക്രിക്കറ്റ് ഇന്ത്യയെ തോല്‍പ്പിച്ചു. സെമിഫൈനലില്‍ പരാജയപ്പെട്ടതില്‍ അതിയായ നിരാശയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

'ആദ്യ പകുതിയില്‍ ഞങ്ങളായിരുന്നു വിജയിച്ചത്. ന്യൂസിലന്റിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയപ്പോള്‍ വിജയിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ന്യൂസിലന്റ് ബോളര്‍മാര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ അല്ല സംഭവിച്ചത്. ഞങ്ങളുടെ ഷോട്ട് സെലക്ഷന്‍ മോശമായിരുന്നു. അത് മുതലെടുക്കാന്‍ അവരുടെ ബോളര്‍മാര്‍ക്ക് സാധിച്ചു,' കോഹ്‌ലി പറഞ്ഞു. സെമിയില്‍ ന്യൂസിലന്റ് ധീരമായാണ് കളിച്ചത്. അവര്‍ വിജയം അര്‍ഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തില്‍ അഭിമാനമുണ്ട്. എല്ലായ്‌പ്പോഴും സപ്പോര്‍ട്ട് ചെയ്ത ആരാധകര്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്ര ജഡേജയുടെ പോരാട്ടമികവ് അപാരമായിരുന്നുവെന്നും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പ്രതിഭകളില്‍ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നാണ് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയത്. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 5 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

 

Read more topics: virat kohli, failure
English summary
virat kohli about failure
topbanner

More News from this section

Subscribe by Email