Wednesday September 30th, 2020 - 9:11:am

യുഎസ് ഓപ്പണ്‍ റദ്ദു ചെയ്ത് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍

JB
 യുഎസ് ഓപ്പണ്‍ റദ്ദു ചെയ്ത് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍

ഇത്തവണത്തെ യുഎസ് ഓപ്പണ്‍ റദ്ദു ചെയ്തതായി ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അറിയിച്ചു. ജൂണ്‍ 23 മുതല്‍ ജൂണ്‍ 28 വരെ കാലിഫോര്‍ണിയയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് 19 കാരണം ഇത്തവണ വേണ്ടെന്ന് വെച്ചത്.യു എസ് എ ബാഡ്മിന്റണുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തിലെ ആരോഗ്യ, സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ടൂര്‍ണമെന്റ് മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഗോളതലത്തതില്‍ കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതിനാണ് പരിഗണന നല്‍കുന്നത്. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

English summary
us open cancelled world badminton federation
topbanner

More News from this section

Subscribe by Email