Friday April 3rd, 2020 - 4:39:pm
topbanner

കോഴ: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ സസ്പന്‍ഡ് ചെയ്തു

JB
 കോഴ: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ സസ്പന്‍ഡ് ചെയ്തു

കോഴ ആരോപണത്തെത്തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ സസ്പന്‍ഡ് ചെയ്തു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പിലാണ് സസ്പന്‍ഷന്‍ വിവരം അറിയിച്ചത്. ഇതോടെ വരുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ ഉമര്‍ അക്മലിന് സാധിക്കില്ല. ആന്റി കറപ്ഷന്‍ കോഡ് അനുസരിച്ചാണ് താരത്തെ സസ്പന്‍ഡ് ചെയ്തതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പിസിബി അറിയിച്ചിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിസിബിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനാല്‍ ക്രിക്കറ്റുമായോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളുമായോ ഉമര്‍ അക്മലിന് പങ്കെടുക്കാന്‍ സാധിക്കില്ല. പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ ഉമറിന് പകരം താരത്തെ കണ്ടെത്താന്‍ ക്ലബിന് പിസിബി അനുവാദം നല്‍കിയിട്ടുണ്ട്. ഇന്നാണ് പിഎസ്എല്‍ ആരംഭിക്കുക. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന് ഇന്ന് മത്സരമുണ്ട്.

 

Read more topics: umar akmal, suspended,
English summary
umar akmal suspended
topbanner

More News from this section

Subscribe by Email