വിവാദ പാകിസ്ഥാന് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി. അഴിമതി കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചാണ് ശിക്ഷ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാന് സൂപ്പര്‍ ലീഗ് 5 മത്സരങ്ങളില്‍ വാതുവെപ്പ് നടത്താന്‍ തന്നെ രണ്ട് തവണ സമീപിച്ച വിവരം ഉമര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് പിസിബി അഴിമതി വിരുദ്ധ അധികൃതര്‍ കുറ്റം ചുമത്തിയത്. ഫെബ്രുവരി 20ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉമറിനെ പാകിസ്ഥാന് സൂപ്പര്‍ ലീഗ് ടീമായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സില്‍ നിന്നും കളിക്കുന്നത് വിലക്കിയിരുന്നു.
പിസിബി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഉമര്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് വിഷയം അച്ചടക്ക സമിതി ചെയര്മാന് മുന്നിലെത്തിയത്. പാക് സൂപ്പര്‍ ലീഗില്‍ അഴിമതി കേസ് നേരിട്ട രണ്ടാമത്തെ പ്രമുഖ ക്രിക്കറ്ററാണ് ഉമര്‍.
2017ല്‍ ആ വര്‍ഷത്തെ പിഎസ്എല്‍ സീസണില്‍ വാതുവെപ്പ് നടത്തിയതിന് ഓപ്പണിംഗ് ബാറ്റ്സ്മാന് ഷാര്‍ജീല്‍ ഖാന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്നീട് പകുതിയാക്കി കുറച്ചു.