Monday November 18th, 2019 - 11:12:am
topbanner

കൊഹിനൂര്‍ രത്‌നം തിരികെ ചോദിക്ക് ; രാജ്ഞിക്കൊപ്പം കോഹ്ലി ; ട്രോളി ആരാധകര്‍

suji
കൊഹിനൂര്‍ രത്‌നം തിരികെ ചോദിക്ക് ; രാജ്ഞിക്കൊപ്പം കോഹ്ലി ; ട്രോളി ആരാധകര്‍

ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മറ്റ് ടീം ക്യാപ്റ്റന്‍മാര്‍ക്കൊപ്പമാണ് കൊഹ്ലി ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിയെ കണ്ടത്. ക്യാപ്റ്റന്‍മാരുമൊത്തുള്ള ചിത്രങ്ങള്‍ രാജകുടുംബം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്ക് പോസിറ്റീവ് കമന്റുകള്‍ ധാരാളമുണ്ടെങ്കിലും കൊഹ്ലീയ്ക്ക് കിട്ടിയത് ട്രോളുകളായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിസിസിഐ പങ്കുവച്ച ട്വീറ്റിന് താഴെയായിരുന്നു കൊഹ്ലിയ്ക്കുള്ള കമന്റുകള്‍. ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കൊഹിനൂര്‍ രത്‌നം തിരികെ ചോദിക്കണമെന്നുള്‍പ്പെടുത്തിയായിരുന്നു രസികന്‍ ട്രോളുകള്‍.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയതാണ് കൊഹിനൂര്‍ രത്‌നം. നിലവില്‍ രാജ്ഞിയുടെ കിരീടത്തിലെ മറ്റ് രത്‌നങ്ങള്‍ക്കൊപ്പം കൊഹിനൂര്‍ രത്‌നവുമുണ്ട് .

Read more topics: troll, kohli
English summary
troll against kohli
topbanner

More News from this section

Subscribe by Email