Sunday December 8th, 2019 - 2:56:am
topbanner

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ശ്രദ്ധിക്കാതെ പോകുന്ന ചില മുഖങ്ങൾ; ടെക്നിക്കൽ ടീമിന് നിറഞ്ഞ കൈയ്യടി

Anusha unnikrishnan
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ശ്രദ്ധിക്കാതെ പോകുന്ന ചില മുഖങ്ങൾ; ടെക്നിക്കൽ ടീമിന് നിറഞ്ഞ കൈയ്യടി

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മാധ്യമപ്രവർത്തകരും കാണികളും കായികതാരങ്ങളുടെ പിന്നാലെ പായുമ്പോഴും അധികമാരും ശ്രദ്ധിക്കാത്ത ചിലരുണ്ട്. മേളയിലെ ഫലങ്ങളും മറ്റും സമയം തെറ്റാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ടെക്‌നിക്കല്‍ ടീമിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2010ലാണ് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓണ്‍ലൈന്‍ സംവിധാനം എര്‍പ്പെടുത്തിയത്. അന്ന് മുതല്‍ യാതൊരു തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും ഇടനല്‍കാതെ കായികമേള തുടര്‍ന്നു വരുന്നു. കായിക വിദ്യാഭ്യാസ കായിക വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായി ഡോ. ചാക്കോ ജോസഫ് ചുമതലയേറ്റെടുത്തതോടെയാണ് കായികമേളയേയും പുതുയുഗത്തിലേയ്ക്ക് നയിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ മൂന്ന് സഹായികളെയും ചുമതലപ്പെടുത്തി.

അഞ്ചു ജില്ലകളുടെ വീതം ചുമതലകളുമായി ഷിജു കെ.ദാസും ജിക്കു സി.ചെറിയാനും നാല് ജില്ലകളുടെ ചുമതലകളുമായി അനീഷ് തോമസുമാണ് ടെക്‌നിക്കല്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ഇവരെ സഹായിക്കുന്നതിന് കൈറ്റിലെ ഗോകുലും ഉണ്ട്. ചാക്കോസാറിന്റെ അരുമ ശിഷ്യഗണങ്ങളായി പ്രവര്‍ത്തനം ആരംഭിച്ച മൂവര്‍ക്കും അദേഹം പടിയിറങ്ങുമ്പോള്‍ നിരവധി ചാരുദാര്‍ഥങ്ങളും വിഷമങ്ങളും അവശേഷിക്കുന്നുണ്ട്.

ഇപ്പോള്‍ എന്ത് പ്രശ്‌നം ഉണ്ടായാലും അത് പറയുന്ന മാത്രയില്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. പുതിയ മേധാവിയില്‍ നിന്ന് അത് തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷ്ട്രന്‍ വന്നതോടെ ഉണ്ടായ ഏറ്റവും വലിയ ഗുണം കുട്ടികളുടെ ജനനതീയതി സംബന്ധിച്ചുള്ള തര്‍ക്കത്തിന് പരിഹാരമാണ്.

English summary
technical team in state school sports meet
topbanner

More News from this section

Subscribe by Email