Monday July 13th, 2020 - 9:04:pm

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അഴിമതി; കളിക്കാരെ വാതുവെപ്പുകാര്‍ സമീപിച്ചു; അന്വേഷണവുമായി ബിസിസിഐ

suji
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അഴിമതി; കളിക്കാരെ വാതുവെപ്പുകാര്‍ സമീപിച്ചു; അന്വേഷണവുമായി ബിസിസിഐ

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഉയര്‍ന്ന വാതുവെപ്പ് വിവാദങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി ബിസിസിഐ. ഒരു അജ്ഞാതന്‍ താരങ്ങളെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളില്‍ അന്വേഷണം തുടങ്ങിയെന്ന് അഴിമതി വിരുദ്ധ യൂണിറ്റ് മേധാവി അജീത്ത് സിംഗ് സ്ഥിരീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലീഗിനിടെ ഒരാള്‍ താരങ്ങളെ സമീപിച്ചതായും, വിവരം കളിക്കാര്‍ എസിയുവിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ഏതാനും താരങ്ങളെ ഒരാള്‍ സമീപിച്ചെന്നത് ശരിയാണ്. അവരുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്', സിംഗ് വ്യക്തമാക്കി.

വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമിലൂടെയാണ് സന്ദേശം താരങ്ങളിലേക്ക് എത്തിയത്. ഇതില്‍ അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല, സിംഗ് പറഞ്ഞു, രവിചന്ദര്‍ അശ്വിന്‍, മുരളി വിജയ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയ പ്രമുഖ താരങ്ങള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

 

Read more topics: tamil nadu,premier league,bcci
English summary
tamil nadu premier league under bccu scanner for corruption allegations
topbanner

More News from this section

Subscribe by Email