Tuesday June 2nd, 2020 - 1:47:pm

ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സംഭാവന ചെയ്ത് ഐപിഎല്‍ ടീം സണ്‍ റൈസേഴ്സ് ഹൈദരാബാദ്

JB
 ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സംഭാവന ചെയ്ത് ഐപിഎല്‍ ടീം സണ്‍ റൈസേഴ്സ് ഹൈദരാബാദ്

ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന ചെയ്ത് ഐപിഎല്‍ ടീം. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് സഹായവുമായി എത്തിയത്. ദുരിതാശ്വാസ നിധിയിലേക്കു 10 കോടി രൂപ സംഭാവന ചെയ്യുമെന്ന് മുന്‍ ഐപിഎല്‍ ചാംപ്യന്‍ കൂടിയായ സണ്‍റൈസേഴ്‌സ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടീമിന്റെ പ്രഖ്യാപനം പുറത്തു വന്നതോടെ ഇതിനെ പ്രശംസിച്ച് ടീം നായകനും ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബാറ്റ്സ്മാനുമായ ഡേവിഡ് വാര്‍ണര്‍ രംഗത്തു വന്നു. വളരെ നല്ല കാര്യമാണ് ടീം ചെയ്തിരിക്കുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു.

സണ്‍ ടിവി ഗ്രൂപ്പിനേയും അഭിനന്ദനമറിയിച്ചു. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഫ്രാഞ്ചൈസിയാണ് ഹൈദരാബാദ്. ഐപിഎല്ലിലെ മറ്റു ടീമുകളായ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരും നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. ബിസിസിഐ 51 കോടി രൂപ സംഭാവന ചെയ്തിരുന്നു.

Read more topics: sun rises hydrabad, doate 10 crore,
English summary
sun rises hydrabad doate 10 crore
topbanner

More News from this section

Subscribe by Email