Sunday December 8th, 2019 - 4:09:am
topbanner

ഇതാവണം ജനപ്രതിനിധികൾ

Anusha unnikrishnan
ഇതാവണം ജനപ്രതിനിധികൾ

കണ്ണൂർ : ജനപ്രതിനിധികൾ എങ്ങനെയാവണം എന്നതിന് ഉദാഹരണമാണ് കോഴിക്കോട‌് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ വൈസ‌് പ്രസിഡന്റും പ്രവർത്തകരും. കേരളക്കരയിൽ ദുരന്തം വിതച്ച കട്ടിപ്പാറയിൽ നിന്ന് സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുത്തു വിജയം നേടിയ കായിക പ്രതിഭകളെ സ്വീകരിക്കാൻ പഞ്ചായത്ത് വൈസ‌് പ്രസിഡന്റും പ്രതിനിധികളും കണ്ണൂർ സർവകലാശാലയിലെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹോളിഫാമിലി ഹയർസെക്കൻഡറി സ‌്കൂളിലെ 18 കുട്ടികളാണ് കായികമേളയിൽ മിന്നും പ്രകടനം കാഴ്ചവെക്കാനായി എത്തിയത്. കായികാധ്യാപകനായ വി ടി മിനീഷ‌ിന്റെ നേതൃത്വത്തിൽ സംസ്ഥാന മേളക്കെത്തിയ കുട്ടികൾ മൂന്ന‌് മൂന്ന‌് സ്വർണവും ഒരുവെള്ളിയും ഒരുബ്രോൺസുമാണ‌് നേടിയത‌്. കെ പി സനിക 3000മീറ്റർ ജൂനിയർ വിഭാഗം ഓട്ടത്തിലും 1500മീറ്റർ ജൂനിയർ വിഭാഗം ഓട്ടത്തിലും സ്വർണം നേടിയാണ‌് നാടിന‌് അഭിമാനമായത‌്.

അനശ്വര ഗണേശ‌് 3000 മീറ്ററിൽ വെള്ളിയും നേടി. 3000മീറ്റർ നടത്തത്തിൽ റെക്കോടൊടെയാണ‌് നന്ദന ശിവദാസൻ സ്വർണം നേടിയത‌്. 3000മീറ്റർ ജൂനിയർ ഗേൾസ‌് നടത്തത്തിൽ നിയാസ‌് റോസ‌് ബ്രോൺസും നേടി. ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാണ‌് സംസ്ഥാന മത്സരത്തിനെത്തിയതെന്ന‌് കായികാധ്യാപകൻ പറഞ്ഞു.

2018ൽ ജൂലായ‌് 18ന‌് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോളയിലുണ്ടായ മണ്ണിടിച്ചിലിൽ 14പേരാണ‌് മരിച്ചത‌്. ഈ ദുരന്തത്തിലും പതറാതെ കായികതാരങ്ങളുടെ വളർച്ചക്ക‌് നൽകിയ പിന്തുണയാണ‌് സ്വന്തമായി ഗ്രൗണ്ട‌്പോലുമില്ലാത്ത പഞ്ചായത്ത‌ിലെ കുട്ടികൾ നേടിയ മിന്നും വിജയം. മലയോര മേഖലയിൽ ഉൾപ്പെടുന്നതും നിർധനരായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന പഞ്ചായത്തിലെ ഏക ഹൈസ‌്കൂളാണിത‌്.

തനത‌് വരുമാനം ഏറ്റവും കുറഞ്ഞ പഞ്ചായത്ത‌ാണിത‌്. 2005 ൽ രൂപീകരിച്ച പഞ്ചായത്ത‌് പരിമിതികൾക്കിടയിലും കായികശേഷിയുള്ള കുട്ടികളെ സഹായിക്കാൻ ഈ വർഷം 21 ലക്ഷം രൂപയാണ‌് മാറ്റിവച്ചത‌്. പരിമിതമായ സൗകര്യത്തിലും കായിക പരിശീലനത്തിന‌് മികച്ച പരിഗണനയാണ‌് നൽകുന്നത‌്. ജില്ലക്ക‌് അഭിമാനിക്കാവുന്ന വിജയമാണ‌് കുട്ടികൾ നേടിയതെന്നും ഇവരുടെ പരിശ്രമത്തിന‌് ഇനിയും അർഹമായ പരിഗണന നൽകുമെന്നും വിജയികളെ അഭിനന്ദിക്കാനും പ്രതിഭകളെ വരവേൽക്കാനുമെത്തിയ പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് നിധീഷ‌് കല്ലുള്ളതോട‌് പറഞ്ഞു.

English summary
state school fest; kattippara wise president and deligates came to appreciate hollyfamily hss students
topbanner

More News from this section

Subscribe by Email