Thursday June 4th, 2020 - 9:16:am

കൊവിഡ് 19: ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

JB
കൊവിഡ് 19: ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷൊഐബ് മഞ്ച്ര പറഞ്ഞു. ഇന്ത്യയില്‍ ഏകദിന പരമ്പരക്കായി എത്തിയ ടീം ദക്ഷിണാഫ്രിക്കയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''കളിക്കാരെല്ലാം ഇത്രയും ദിവസം സെല്‍ഫ് ഐസൊലേഷനിലായിരുന്നു. ഇനി അത് തുടരേണ്ടതില്ല. പക്ഷേ,, രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കളിക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ തന്നെ കഴിയേണ്ടി വരും. സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ താരങ്ങളും പിന്തുടരേണ്ടതാണ്''- മഞ്ച്ര പറഞ്ഞു.

നേരത്തെ, താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനില്‍ കഴിയാനാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ധരംശാലയില്‍ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്‌നൗവില്‍ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായില്‍ പരമ്പര ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനില്‍ കഴിയാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചത്.

 

English summary
south african players corona virus negative
topbanner

More News from this section

Subscribe by Email