Wednesday April 8th, 2020 - 1:56:am
topbanner

കൊവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങി എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിൽ

JB
കൊവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങി എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിൽ

ഇന്ത്യൻ പര്യടനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിലെന്ന് റിപ്പോർട്ട്. താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനിൽ കഴിയാനാണ് ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 വൈറസ് ബാധയെത്തുടർന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ ധരംശാലയിൽ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്നൗവിൽ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായിൽ പരമ്പര ഉപേക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനിൽ കഴിയാൻ ഭരണകൂടം നിർദ്ദേശിച്ചത്.ഐപിഎല്ലും മാറ്റിവച്ചിരിക്കുകയാണ്. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. 

English summary
south african cricket players in isolation
topbanner

More News from this section

Subscribe by Email