Thursday June 4th, 2020 - 7:20:pm

കൊറോണ വൈറസ്; ബേലൂര്‍ മഠത്തിലെത്തി സൗരവ് ഗാംഗുലി 2000 കിലോഗ്രാം അരി നല്‍കി

NewsDesk
 കൊറോണ വൈറസ്; ബേലൂര്‍ മഠത്തിലെത്തി സൗരവ് ഗാംഗുലി 2000 കിലോഗ്രാം അരി നല്‍കി

ബേലുര്‍ മഠം: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിന് 2000 കിലോഗ്രാം അരി സംഭാവന നല്‍കി.കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയായിട്ടാണ് ഗാംഗുലി ഇത് മഠത്തിന് കൈമാറിയത്. ബേലൂര്‍ മഠത്തിലെത്തിയാണ് ഗാംഗുലി അരി കൈമാറിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബേലൂര്‍ മഠം സന്ദര്‍ശിക്കുന്നത്. ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടി 2000 കിലോഗ്രാം അരി കൈമാറി.' - ട്വിറ്റര്‍ അക്കൗണ്ടില്‍ ഗാംഗുലി കുറിച്ചു. വെള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ കറുത്ത മാസ്‌കും ധരിച്ചിരുന്നു.

 

English summary
sourav ganguly donate 2000 kg rice to baloor
topbanner

More News from this section

Subscribe by Email