Wednesday January 22nd, 2020 - 3:58:am
topbanner

മൈതാനത്തിൽ പാമ്പ് : രഞ്ജി ട്രോഫി മത്സരം മുടങ്ങി : പാമ്പിന്റെ വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

princy
 മൈതാനത്തിൽ പാമ്പ് :  രഞ്ജി ട്രോഫി മത്സരം മുടങ്ങി : പാമ്പിന്റെ വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

വിജയവാഡ: രഞ്ജി ട്രോഫി മത്സരം നടക്കുന്ന വിജയവാഡയിലെ മൈതാനത്ത് പാമ്പ് എത്തിയതോടെ കളിമുടങ്ങി. ഡേ. ഗോകരാജു ലിയാല ഗംഗാരാജു എ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സന്ദർശകനായി പാമ്പെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദര്‍ഭ മത്സരത്തിനു മുമ്പായി താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയപ്പോഴാണ് പാമ്പ് മൈതാനത്തിലൂടെ ഇഴഞ്ഞുപോവുന്നത് ശ്രദ്ധയിൽപ്പെട്ടത്. അൽപനേരം കളി നിർത്തിവച്ചുവെങ്കിലും അധികം താമസിയാതെ മത്സരം പുനഃരാരംഭിച്ചു. പാമ്പ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.


 

Read more topics: sports, cricket, Ranji Trophy,
English summary
snake in Ranji Trophy cricket ground
topbanner

More News from this section

Subscribe by Email