Sunday December 8th, 2019 - 3:44:am
topbanner

കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായിക മേള നടക്കുമ്പോൾ അറിയണം നാഷണൽ ചാമ്പ്യനായിരുന്ന ഈ കണ്ണൂര്ക്കാരൻെറ ഇന്നത്തെ അവസ്ഥ

Anusha unnikrishnan
കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായിക മേള നടക്കുമ്പോൾ അറിയണം നാഷണൽ ചാമ്പ്യനായിരുന്ന ഈ കണ്ണൂര്ക്കാരൻെറ ഇന്നത്തെ അവസ്ഥ

കണ്ണൂർ : കണ്ണൂരിൻെറ മണ്ണിൽ അറുപത്തിമൂന്നാത് സംസ്ഥാന സ്കൂൾ കായികമേള എത്തുമ്പോൾ കേരളത്തിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച ഈ കണ്ണൂരുകാരനെ അറിയാതെ പോവരുത് ഒരുകാലത്ത് നാഷണൽ മീറ്റിൽ പങ്കെടുത്ത് കേരളത്തിൻെയും ഒപ്പം കണ്ണൂരിൻെറയും അഭിമാനമായിരുന്നു ഈ താരം ഇന്ന് ദുരിതക്കടലിൻെറ നടുവിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1998ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ 100മീറ്റർ 200മീറ്റർ 400മീറ്റർ ആൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിൽ സ്വർണവും 400മീറ്ററിൽ സ്കൂൾ നാഷണൽ മീറ്റിൽ സ്വർണവും നേടി 1999 ൽ തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിലും ഇതെ ഇനങ്ങൾക്ക് സ്വർണം നേടി 2000 ൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്ത് 4×400 റിലെയിൽ സ്വർണവും നേടി. കേരളാ ഗെയിംസിൽ 400 മീറ്ററിലും സ്റ്റേറ്റ് അമേച്ചർ 400 മീറ്ററിലും സ്റ്റേറ്റ് അമേച്ചർ അത് ലറ്റികിൽ 100 മീറ്ററിലും സ്വർണം സ്വന്തമാക്കി.

വിവിധ കായികമേളകളിൽ ട്രാക്കിലെ പടകുതിരയായിരുന്നു. കണ്ണൂർ ആലക്കോട് വാഴാട്ട്പ്പറമ്പ് സ്വദേശിയായ ഷിനോദ്. എഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷിനോദിന് തിരുവനന്തപുരം സെട്രലയിസിഡ് സ്പോർട്സ് ഹോസ്റ്റലിൽ ലഭിക്കുന്നത്. അതോടെ പരിശീലകരായിരുന്ന സോമനും ഡോൺബോസ്കോയും ഷിനോദിനെ തികഞ്ഞൊരു അത്ലറ്റാക്കി മാറ്റി. അമ്മാവൻ വാസുവായിരുന്നു. ആദ്യകാലങ്ങളിൽ ഷിനോദിൻെറ പരിശീലകൻ. ഏറെ കഷ്ടതകൾ അനുഭവിച്ചായിരുന്നു ഷിനോദ് പരിശീലനം നടത്തിയിരുന്നു. മലയോര പ്രദേശമായ വാഴാട്ട്പറമ്പിൽ നിന്നും 3കിലോമീറ്റോളം നടന്ന് സ്കൂളിലെ ഗൗണ്ടിലെത്തിയായിരുന്നു പരിശീലനം പലപ്പോഴും പരിശീലനം റോഡിൽ നിന്നും നടത്തിയിരുന്നു. എന്നാൽ 2004ൽ ഏറ്റപരിക്കും അച്ഛൻ ശങ്കരൻ വീണ് പരിക്കേറ്റ് കിടപ്പിലാവുകയും ചെയ്തതോടെ ഷിനോദിൻെറ പഠിത്തവും കായിക സ്വപ്നങ്ങളും പകുതിയിൽ പൊലിഞ്ഞു.

ഇലട്രീഷനായി ജോലി നോക്കിയാണ് ഷിനോദ് ഇന്ന് കുടുംബം പോറ്റുന്നത്. പിന്നോക്ക വിഭാഗമായതിനാൽ ഇ.എം.എസ് ഭവന പദ്ധതിയിലുൾപ്പെടുത്തി വീട് വച്ച് നൽകി. പക്ഷേ ഷിനോദ് എന്ന കായികതാരത്തിന് അർഹമായത് മാത്രം സർക്കാരോ വേണ്ടപ്പെട്ടവരോ നൽകിയില്ല. കേരളത്തിനായി വലിയ നേട്ടങ്ങൾ കൈവരിച്ച ഷിനോജ് അത് അർഹിക്കുന്നുമുണ്ട്. പലതവണ എം.എൽ.എ ക്കും കായികമന്ത്രിക്കുമുൾപ്പെടെയുളളവർക്ക് പലപവണ നിവേദനവും പരാതിയും നൽകിയിട്ടും പരിഹാരമൊന്നും ഉണ്ടായില്ലെന്നും ഷിനോദ് കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ഷിനോദിന് ഇനി വേണ്ടത് വേണ്ടപ്പെട്ടവരുടെ കനിവാണ്.

English summary
shinod goldmedal winner in kerala school sports meet
topbanner

More News from this section

Subscribe by Email