Friday August 7th, 2020 - 12:56:am

കോടതിയില്‍ കാണാം ; ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കി അയച്ച് ഷമി

suji
കോടതിയില്‍ കാണാം ; ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കി അയച്ച് ഷമി

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനെത്തിയ ഭാര്യ ഹസിന്‍ ജഹാനെ താരം മടക്കി അയച്ചു. ഹസിന്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മകളോട് സംസാരിച്ചെങ്കിലും ഹസിനെ ഷമി ഒഴിവാക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തലയ്ക്ക് പരിക്കേറ്റാണ് ഷമി ആശുപത്രിയില്‍ കഴിയുന്നത്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കേസ് നല്‍കിയ സംഭവങ്ങള്‍ക്കിടെയാണ് ഷമിയ്ക്ക് വാഹനാപകടം സംഭവിച്ചത്. എന്നാല്‍ ഷമിയെ കാണാന്‍ ഹസിന്‍ പോകുകയായിരുന്നു.

അദ്ദേഹത്തിനെന്നെ ഭാര്യയായി വേണ്ടായിരിക്കും. പക്ഷേ എനിക്കിപ്പോഴും അദ്ദേഹത്തെ ഇഷ്ടമാണ്. എന്റെ ഭര്‍ത്താവാണ് ഹസിന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പരിക്കു ഭേദമാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികരിക്കുന്നില്ലെന്നും ഹസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Read more topics: shami, accident, hasin
English summary
shamis estranged wife says she still loves him
topbanner

More News from this section

Subscribe by Email