Friday August 7th, 2020 - 1:30:am

മുസ്ലീമായ ഷമിയെ ശ്രീലങ്കയ്‌ക്കെതിരെ കളിപ്പിക്കാതിരുന്നത് ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരം ; ഞെട്ടിക്കുന്ന വാദവുമായി പാക് ക്രിക്കറ്റ് നിരീക്ഷകന്‍

suji
മുസ്ലീമായ ഷമിയെ ശ്രീലങ്കയ്‌ക്കെതിരെ കളിപ്പിക്കാതിരുന്നത് ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരം ; ഞെട്ടിക്കുന്ന വാദവുമായി പാക് ക്രിക്കറ്റ് നിരീക്ഷകന്‍

ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുഹമ്മദ് ഷമിയെ കളിപ്പിക്കാതിരുന്നത് ബി.ജെ.പിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് നിരീക്ഷകന്‍. ഷൊയ്ബ് അലവി എന്ന ക്രിക്കറ്റ് നിരീക്ഷകനാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ആജ് ടി വിയുടെ ലോകകപ്പ് വിശകലന പരിപാടിയായ ബിഹൈന്‍ഡ് ദി വിക്കറ്റിനിടെയായിരുന്നു അലവിയുടെ പരാമര്‍ശം. പാകിസ്താന്‍ മുന്‍ താരം മോയിന്‍ ഖാനും പരിപാടിയിലുണ്ടായിരുന്നു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് നേടിയ ഒരു താരത്തെ പെട്ടെന്ന് റിസര്‍വ് ബെഞ്ചിലേക്ക് മാറ്റുന്നു. അദ്ദേഹം റെക്കോഡിലേക്ക് കടന്നുകൊണ്ടിരിക്കുകയായിരുന്നു. ടോപ് ടു- ത്രീ വിക്കറ്റ് ടേക്കറായി അയാള്‍ ഉയര്‍ന്നുവരുമായിരുന്നു. എനിക്ക് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തെ കളിപ്പിക്കാതിരുന്നതില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ്. മുസ്‌ലീങ്ങള്‍ മുന്നോട്ടുവരരുത് എന്ന ബി.ജെ.പി അജണ്ടയുടെ ഭാഗമാണോ ഇതെന്ന് ഞാന്‍ സംശയിക്കുന്നു.' ഇതായിരുന്നു അലവിയുടെ പരാമര്‍ശം.

ഒരു ഹാട്രിക് നേട്ടമടക്കം 14 വിക്കറ്റ് ഷമി പിന്നീടുള്ള മത്സരങ്ങളില്‍ നേടിയിരുന്നു. എന്നാല്‍ ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഷമിയും ചാഹലും കളിച്ചിരുന്നില്ല. പകരം ഭുവനേശ്വറും ജഡേജയുമായിരുന്നു അന്തിമ ഇലവനിലുണ്ടായിരുന്നു.വിശ്രമം നല്‍കുകയായിരുന്നു ലക്ഷ്യം.

 

Read more topics: shami, muslim, pakistan
English summary
shami not allow to play match with sreelanka as muslim
topbanner

More News from this section

Subscribe by Email