Thursday October 17th, 2019 - 2:07:pm
topbanner

കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ; പോസ്റ്റ് പിന്‍വലിച്ച് ഷാഫി പറമ്പില്‍; സമ്പത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി

JB
കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ; പോസ്റ്റ് പിന്‍വലിച്ച് ഷാഫി പറമ്പില്‍; സമ്പത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി

മുന്‍ എംപി എ സമ്പത്തിന്റെ കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സമ്പത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം സോഷ്യല്‍മീഡയയില്‍ ട്രോളുമായി വന്നിരുന്നു. ഇതിനിടെ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്.പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും ഖേദം അറിയിക്കുന്നു എന്ന് പറഞ്ഞ പോസ്റ്റില്‍ ഉത്തരവാദിത്തപ്പെട്ട നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമ്പത്തിനെ പിന്തുണച്ച് എംഎല്‍എ ശബരീനാഥിന്റെ പോസ്റ്റ് വന്നതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി ഷാഫി പറമ്പില്‍ എത്തിയത്. സമ്പത്തിന്റെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചുവെന്നും ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഇന്നോവ കാറിലെ ഋഃ ങജ ബോര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് പിന്‍വലിക്കുന്നു.
അത് വ്യാജമായിരുന്നു എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നു. ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വന്നതിന് ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു .
എന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു.
ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി .
സ്റ്റാഫ് അംഗമാണ് ഫോണില്‍ സംസാരിച്ചത് .

 

English summary
shafi parambil appolagy to a sampath
topbanner

More News from this section

Subscribe by Email