Sunday October 20th, 2019 - 1:34:am
topbanner

സെറീന വില്ല്യംസിനെ സ്ത്രീയെന്ന് പ്രത്യേകം വിശേഷിപ്പിച്ചു; ജിക്യു മാഗസിന്‍ കവര്‍ പേജ് വിവാദത്തില്‍

suji
 സെറീന വില്ല്യംസിനെ സ്ത്രീയെന്ന് പ്രത്യേകം വിശേഷിപ്പിച്ചു; ജിക്യു മാഗസിന്‍ കവര്‍ പേജ് വിവാദത്തില്‍

തങ്ങളുടെ മാന്‍ ഓഫ് ദി ഇയര്‍ ലക്കത്തില്‍ സെറീന വില്ല്യംസിനെ വുമണ്‍ ഓഫ് ദി ഇയറായി അവതരിപ്പിച്ച ജിക്യു മാഗസിന്‍ വിവാദത്തില്‍. ഇത്തരമൊരു ലക്കത്തില്‍ ഒരു സ്ത്രീയെ കവര്‍ പേജിലേക്ക് തെരഞ്ഞെടുക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്. എന്നാല്‍ ടെന്നീസ് സൂപ്പര്‍താരം സെറീനയുടെ ചിത്രത്തോടൊപ്പം നല്‍കിയ തലക്കെട്ടാണ് വായനക്കാരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൈക്കിള്‍ ബി ജോര്‍ദന്‍, ഹെന്‍ട്രി ഗോള്‍ഡിംഗ്, ജൊനാ ഹില്‍ എന്നിവരാണ് മെന്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ജിക്യു തെരഞ്ഞെടുത്തത്. സെറീനാ വില്ല്യംസിനെയാണ് ഏക വുമണ്‍ ഓഫ് ദി ഇയര്‍ ജേതാവായി തെരഞ്ഞെടുത്തത്. എന്നാല്‍ 'വുമണ്‍' എന്ന പദം പ്രത്യേകം രേഖപ്പെടുത്തിയതാണ് വിവാദം ക്ഷണിച്ച് വരുത്തുന്നത്.

ലിംഗപരമായ വ്യത്യാസം രേഖപ്പെടുത്താനാണ് സെറീനയ്ക്ക് ഈ തലക്കെട്ട് നല്‍കിയതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം നടി ഗാള്‍ ഗാഡറ്റിനെ കവര്‍ പേജില്‍ നല്‍കിയപ്പോള്‍ ഈ രീതിയില്‍ എടുത്ത് പറഞ്ഞിരുന്നില്ലെന്ന് എഴുത്തുകാരനായ ഇ. അലക്‌സ് ചൂണ്ടിക്കാണിച്ചു.

ശാരീരികമായ ചോദ്യങ്ങള്‍ക്ക് പുറമെ നിറത്തിന്റെ പേരിലും സെറീന നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. തന്റെ രൂപത്തിന്റെ പേരില്‍ പലരും പുരുഷനെന്ന് പരിഹസിച്ചിരുന്നതായി സെറീന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

Read more topics: serena williams, criticism
English summary
serena williams woman of the year gq cover draws criticism
topbanner

More News from this section

Subscribe by Email