തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തിലാണ് മലയാളികളുടെ ലിറ്റില്‍ മാസ്റ്റര്‍ സഞ്ജു വി.സാംസണ്. അപ്രതീക്ഷിതമായി ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുന്നെന്ന് സഞ്ജു പറയുന്നു. ശിഖര്‍ ധവാന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സഞ്ജു. സ്വന്തം നാട്ടില്‍ മികച്ച ഒരു ഇന്നിംഗിലൂടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകുമെന്നും സഞ്ജു വിശ്വിസിക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കണമെന്നത് സ്വപ്നമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യ സ്പോര്‍ട്സ് ഹബില്‍ ഇന്ത്യ ആദ്യ ടി 20 കളിച്ചതു മുതലുള്ള ആഗ്രഹം. എന്നെങ്കിലും അതു സാധ്യമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇത്രവേഗം അത് സാധ്യമായതില്‍ സന്തോഷം. സ്പോര്‍ട്സ് ഹബ് മികച്ച വിക്കറ്റാണ്. റണൊഴുകുന്ന പിച്ച്. എല്ലാവര്ക്കും നല്ല അഭിപ്രായമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല, ഐപിഎല്ലിനും സ്പോര്‍ട്സ് ഹബ് വേദിയാകുമെന്നാണ് പ്രതീക്ഷ.
ഏതു പൊസിഷനിലും കളിക്കാന്‍ തയാര്‍. അവിടെ ചെല്ലുമ്പോള്‍ എവിടെ ഇറങ്ങാന്‍ പറയുന്നോ അവിടെ ഇറങ്ങും. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും കളിക്കാന്‍ പറഞ്ഞാല്‍ അതിനും റെഡി. ഗ്ലൗവും ബാറ്റും എടുത്താണ് പോകുന്നതെന്ന് സഞ്ജു.