Wednesday January 22nd, 2020 - 5:11:am
topbanner

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ഇല്ല; വിന്‍ഡീസിന് ബാറ്റിംഗ്

jb
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ഇല്ല; വിന്‍ഡീസിന് ബാറ്റിംഗ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാകും. മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരും പതിനൊന്നംഗ ടീമിലില്ല. ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍ ട്വന്റി20 ലോക ജേതാക്കളായ വെസ്റ്റിന്‍ഡീസും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ലോകകപ്പിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്നു വിട്ടുനിന്ന വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു.
മികച്ച പ്രകടനവുമായി കളം നിറയുമ്പോഴും ട്വന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, നിലവിലെ ലോകചാമ്പ്യന്‍മാരായ വിന്‍ഡീസ് റാങ്കിങ്ങില്‍ 10മതാണ് അവര്‍. ഇതുവരെ നേര്‍ക്കുനേരെത്തിയതില്‍ എട്ടു തവണ ഇന്ത്യ ജയിച്ചു. വിന്‍ഡീസ് അഞ്ചു വിജയങ്ങള്‍ നേടി.

 

Read more topics: sanju samson, west indies match,
English summary
sanju samson not in west indies match
topbanner

More News from this section

Subscribe by Email