Tuesday February 25th, 2020 - 4:45:am
topbanner

ഹൊബാര്‍ട് ഇന്റര്‍നാഷണല്‍; സാനിയാ മിര്‍സാ സഖ്യം ഫൈനലില്‍

JB
ഹൊബാര്‍ട് ഇന്റര്‍നാഷണല്‍; സാനിയാ മിര്‍സാ സഖ്യം ഫൈനലില്‍

രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിര്‍സയ്ക്ക് മികച്ച തുടക്കം. ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ഓപ്പണിന്റെ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചാണ് സാനിയാ കരുത്ത് കാട്ടിയത്. ഉക്രെയ്‌ന്റെ നദിയ കിചെനോക്കിനൊപ്പം സഖ്യം ചേര്‍ന്നാണ് സാനിയ ജയം നേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌കോര്‍: 7-6, 6-2. മുന്‍ ലോക ഡബിള്‍സ് ഒന്നാം നമ്പര്‍ റാങ്കുകാരിയായ സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്‌കോവാ, സ്ലൊവീനിയയുടെ തമാരാ സിഡാനസ്‌ക് സഖ്യത്തിനെയാണ് തോല്‍പ്പിച്ചത്. 62 ഡബ്ല്യൂടിഎ കിരീടം നേടിയ സാനിയ 41ാം കിരീടം ലക്ഷ്യമാക്കിയാണ് ഹൊബാര്‍ട് ഫൈനലില്‍ കളിക്കുന്നത്. പ്രസവത്തെ തുടര്‍ന്നാണ് താരം ടെന്നിസില്‍ നിന്ന് രണ്ട് വര്‍ഷം വിട്ടുനിന്നത്.

English summary
sania mirza enters womens doubles final at hobart international
topbanner

More News from this section

Subscribe by Email