Friday August 7th, 2020 - 1:16:am

കൊറിയ ഓപ്പണില്‍ നിന്ന് സൈന നെഹ്‌വാള്‍ പിന്‍മാറി

JB
കൊറിയ ഓപ്പണില്‍ നിന്ന് സൈന നെഹ്‌വാള്‍ പിന്‍മാറി

ന്യൂഡല്‍ഹി: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പരിക്ക് കാരണം മത്സത്തിനിടെ സൈന നെഹ്‌വാള്‍ പിന്‍മാറുകയായിരുന്നു. ഒന്നാം റൗണ്ടില്‍ കൊറിയയുടെ കിം ഗാ യുന്നിനോട് 21-19, 18-21, 1-8ന് പിന്നിട്ട് നില്‍ക്കവേയാണ് താരം പരിക്ക് കാരണം പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ലോക ചാമ്പ്യന്‍ പിവി സിന്ധു ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കിം ഗാ യുന്നിനെതിരെ ആദ്യ ഗെയിം സൈന ആദ്യ ഗെയിം 21-19ന് വിജയിച്ചിരുന്നു. രണ്ടാം ഗെയിം 18-21ന് പരാജയപ്പെട്ടു. മൂന്നാം ഗെയിമില്‍ 1-8ന് പിന്നില്‍ നില്‍ക്കവേയാണ് സെന പിന്‍മാറിയത്. കൊറിയ ഓപ്പണില്‍ ഇത് രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഒന്നാം റൗണ്ടില്‍ തന്നെ പിന്‍മാറുന്നത്. നേരത്തെ സായ് പ്രണീതും പരിക്ക് കാരണം ആദ്യ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

 

English summary
saina nehwal retires in koriyan open
topbanner

More News from this section

Subscribe by Email