Friday August 7th, 2020 - 1:09:am

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി

Jikku Joseph
ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് ഫൈനലില്‍ കാലിടറി. ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോടാണ് ഫൈനലില്‍ സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തായ്‌പേയ് താരം സൈനയെ കീഴടക്കിയത്. സ്‌കോര്‍: 21-9, 21-13.

തായ്ലന്‍ഡിന്റെ രച്ച്‌നോക് ഇന്റനോണെ 21-19, 21-19 സ്‌കോറിനു പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. പി.വി സിന്ധുവിനെയും സൈന പരാജയപ്പെടുത്തിയിരുന്നു. പരുക്കിനെ തുടര്‍ന്നു രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നു ഒരു വര്‍ഷമായി വിട്ടു നില്‍ക്കുന്ന സൈന ഇന്തോനേഷ്യ മാസ്റ്റേഴ്‌സിലൂടെയാണ് തിരിച്ചുവരവു നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
saina nehwal lose indonesian masters
topbanner

More News from this section

Subscribe by Email