Thursday October 17th, 2019 - 3:32:am
topbanner

പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ സൈനയു൦ കശ്യപും ഇനി ഒന്ന്; ക്ഷണകത്ത് വൈറല്‍

RA
 പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ സൈനയു൦ കശ്യപും ഇനി ഒന്ന്; ക്ഷണകത്ത് വൈറല്‍

നീണ്ട പത്ത് വര്‍ഷങ്ങള്‍ പ്രണയത്തിനൊടുവിൽ ഇന്ത്യന്‍ ബാറ്റ്മിന്‍റന്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും വിവാഹിതരാകുന്നു..ഇരുവരും ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ചാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം അറിയിച്ചുകൊണ്ടുള്ള ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൈദരബാദിലെ നൊവോടെല്‍ ഹോട്ടലില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി അന്ന് തന്നെ വിവാഹ സല്‍ക്കാരവും നടക്കും. ക്ഷണിക്കപ്പെട്ട 100 അതിഥികളുടെ മാത്രം സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക എന്നാണ് സൂചന.

2015ല്‍ ഗോപിചന്ദ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട സൈനയും കശ്യപും പ്രണയത്തിലാണെന്ന് ഏറെ കാലമായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

 

 

English summary
saina nehwal kashyap marriage invitation
topbanner

More News from this section

Subscribe by Email