Thursday October 17th, 2019 - 3:27:am
topbanner

പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും ഒന്നായി ; അതീവ രഹസ്യമായ വിവാഹം നടന്നത് ഹൈദരാബാദില്‍  

RA
പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും ഒന്നായി ; അതീവ രഹസ്യമായ വിവാഹം നടന്നത് ഹൈദരാബാദില്‍   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൈദരാബാദ്: നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച്‌ സൈനയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കെടുത്തു.

മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്. നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമങ്ങളെ കബളിപ്പിച്ചു കൊണ്ട് ഇന്ന് ഇരുവരും ഹൈദരാബാദില്‍ വിവാഹിതരാവുക ആയിരുന്നു. ഡിസംബര്‍ 21ന് വിവാഹസത്കാരം നടക്കും.

കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.ഇരുവരുടെയും സുഹൃത്തുക്കളും സഹതാരങ്ങളായ കെ. ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.

English summary
saina nehwal and kashyap get married
topbanner

More News from this section

Subscribe by Email