Monday February 24th, 2020 - 1:11:pm
topbanner

'ഇതാണ് കേരളത്തിന്റെ സ്പിരിറ്റ്'; ഓണാശംസകള്‍ നേര്‍ന്ന് സച്ചിന്‍

JB
'ഇതാണ് കേരളത്തിന്റെ സ്പിരിറ്റ്'; ഓണാശംസകള്‍ നേര്‍ന്ന് സച്ചിന്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കര്‍. ഒരു മലയാളി ആരാധകനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് സച്ചിന്‍ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു കലാകാരനെയാണ് സച്ചിന്‍ പരിചയപ്പെടുത്തുന്നത്. സച്ചിന്റെ ചിത്രമാണ് ഈ ആരാധകന്‍ സമ്മാനിച്ചിരിക്കുന്നത്.

'എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. സന്തോഷപ്രദവും ഐശ്വര്യപൂര്‍ണവുമായ ദിനങ്ങള്‍ ആശംസിക്കുന്നു. ഇക്കഴിഞ്ഞ തവണ കേരളത്തില്‍ പോയപ്പോള്‍ ഞാന്‍ പ്രണവിനെ കണ്ടിരുന്നു. കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന കലാകാരനാണ് അദ്ദേഹം. പ്രണവിന്റെ ആത്മവിശ്വാസവും പ്രചോദനവും കണ്ട് മനസ്സ് നിറഞ്ഞു. കേരളത്തിന്റെ സ്പിരിറ്റ് എന്താണെന്നുള്ളതിന് മാതൃകയാണ് പ്രണവിനെ പോലുള്ളവര്‍,' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

സച്ചിന് പുറമെ ക്രിക്കറ്റ് താരങ്ങളായ അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന തുടങ്ങിയവരും ട്വിറ്ററില്‍ ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്. മലയാളത്തിലും എഴുതിയാണ് രഹാനെയുടെ ഓണാശംസ. ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി രഹാനെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു. റെയ്‌നടുടെയും രഹാനെയുടെയും സച്ചിന്റെയും ട്വീറ്റിന് താഴെ നിരവധി പേര്‍ തിരിച്ച് ആശംസകള്‍ നേരുന്നുണ്ട്.

 

English summary
sachin onam wishes to all malayalees
topbanner

More News from this section

Subscribe by Email