Sunday October 20th, 2019 - 5:19:pm
topbanner

വിഷമം സഹിക്കാനാവാതെ വിതുമ്പ രോഹിത്; വീഡിയോ പുറത്ത്

JB
 വിഷമം സഹിക്കാനാവാതെ വിതുമ്പ രോഹിത്; വീഡിയോ പുറത്ത്

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ നൊമ്പരക്കാഴ്ചയായി രോഹിത് ശര്‍മ്മ. 18 റണ്‍സിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുമ്പോള്‍ വിഷമം സഹിക്കാനാവാതെ വിതുമ്പുന്ന രോഹിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയെ ദുഖത്തിലാഴ്ത്തുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞതിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ സങ്കടം കണ്ണുനീരായി ഒഴുകിയത്. ഈ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയോടെ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്ത താരമാണ് രോഹിത്. ഈ ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികളാണ് രോഹിത് ശര്‍മ്മ നേടിയത്. എന്നാല്‍ ഇന്ന് ഒരു റണ്‍ മാത്രമാണ് രോഹിത്തിന് നേടാനായത്.

മുന്‍നിര ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ മധ്യനിരയാണ് ഇന്ത്യയ്ക്കായി പൊരുതിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോഹ്ലി എന്നിവര്‍ ഒരു റണ്‍ മാത്രമെടുത്ത് മടങ്ങിയപ്പോള്‍ യുവതാരങ്ങളായ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും പിടിച്ചു നിന്നു. 32 റണ്‍സുമായാണ് രണ്ട് പേരും പുറത്താകുന്നത്. എന്നാല്‍ പിന്നീട് ചേര്‍ന്ന ധോണി-ജഡേജ കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകളെ ഉയിര്‍ത്തെഴുന്നേറ്റു.

 

Read more topics: rohith sharma, cry,
English summary
rohith sharma cry
topbanner

More News from this section

Subscribe by Email