Tuesday July 14th, 2020 - 10:29:am

ബലാത്സംഗക്കേസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലയൂരിയതിങ്ങനെ....

RA
  ബലാത്സംഗക്കേസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  തലയൂരിയതിങ്ങനെ....

ബലാത്സം​ഗ കേസിൽ യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുണ്ടാവില്ല. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ സംഭവിച്ചത് കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് തുറന്നുപറഞ്ഞിരുന്നു.കോടതിക്ക് പുറത്തേ നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി മീ ടു മുവ്മെന്‍റിന്‍റെ സമയത്താണ് വീണ്ടും ഉയര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
rape case cristano ronaldo court
topbanner

More News from this section

Subscribe by Email