Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക് നീക്കി

BI
 രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക് നീക്കി

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് 2014ല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 28ന് മുന്‍പ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണം.

സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് സംസ്ഥാന ബോഡി അറിയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

2014ല്‍ ലളിത് മോഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബി.സി.സി.ഐ വിലക്കിയത്. നിലവില്‍ ഐ.പി.എല്ലില്‍ നടത്തിയ പണമിടപാടുകളുടെ പേരില്‍ ലളിത് മോഡിക്ക് ബി.സി.സി.ഐയുടെ വിലക്ക് ഉണ്ട്.

 

English summary
bcci lifts ban on rajasthan cricket association
topbanner

More News from this section

Subscribe by Email