Tuesday October 15th, 2019 - 7:15:am
topbanner

മെസ്സിയ്ക്കും റൊണോയ്ക്കും ശേഷം സ്‌റ്റെര്‍ലിംഗ്?

BI
 മെസ്സിയ്ക്കും റൊണോയ്ക്കും ശേഷം സ്‌റ്റെര്‍ലിംഗ്?

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിയുക്കും ശേഷം ഭാവിയില്‍ ലോകത്തിലെ മികച്ച താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്‌റ്റെര്‍ലിംഗ് ആയിരിക്കുമെന്ന് ബാഴ്‌സലോണ ഇതിഹാസ താരം സാവി. കുറെ വര്‍ഷങ്ങളായി മെസ്സിയും റൊണാള്‍ഡോയുമാണ് ലോകത്തിലെ മികച്ച താരങ്ങള്‍. തന്നെ സംബന്ധിച്ചെടുത്തോളം മെസ്സിയാണ് റൊണാള്‍ഡോയേക്കാള്‍ മികച്ച താരമെന്ന് അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റൊണാള്‍ഡോയുടെയും മെസ്സിയുടെയുടെയും കരിയര്‍ അവസാനിച്ചാല്‍ അവരുടെ സ്ഥാനത്ത് എത്താന്‍ നെയ്മര്‍, മുഹമ്മദ് സലാ, എമ്ബപ്പെ എന്നിവര്‍ ഉണ്ട്. എന്നാല്‍ സ്റ്റെര്‍ലിംഗ് ആയിരിക്കും ആ സ്ഥാനത്ത് എത്തുക എന്ന് സാവി പറഞ്ഞു.

ഇപ്പോള്‍ 24 വയസ്സ് മാത്രമേ സ്റ്റെര്‍ലിംഗിനുള്ളൂ. ഇപ്പോള്‍ തന്നെ സ്റ്റെര്‍ലിംഗ് വലിയ താരമാണ്. പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കുറച്ച് വര്‍ഷം കൂടെ കളിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച താരമായി സ്റ്റെര്‍ലിംഗ് മാറുമെന്നും സാവി അഭിപ്രായപ്പെട്ടു.

 

Read more topics: Raheem sterling, XAVI
English summary
raheem sterling become best player in the world
topbanner

More News from this section

Subscribe by Email