Friday September 20th, 2019 - 10:22:pm
topbanner
Breaking News
jeevanam

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധു ഫൈനലില്‍

JB
 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ പ്രവേശിക്കുന്നത്. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-7, 21-14. ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങില്‍ ചെന്‍ യു ഫെയ് മൂന്നാമതും പി വി സിന്ധു അഞ്ചാമതുമാണ്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ ഫൈനലില്‍ കടക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും സിന്ധു ഫൈനലില്‍ കടന്നെങ്കിലും കലാശപ്പോരില്‍ അടിപതറുകയായിരുന്നു. രണ്ട് വെള്ളിക്ക് പുറമെ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്. നേരത്തെ, ചൈനീസ് തായ്‌പേയിയുടെ തായ് യസു യിങ്ങിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കു മറികടന്നാണ് സിന്ധു സെമിയിലെത്തിയത്.

അതേസമയം, 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാംമ്പ്യന്‍ഷിപ്പ് സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കിയ ബി. സായ്പ്രണീത് ഫൈനലിനരികെ തോറ്റു പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് സായ്പ്രണീതിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 13-21, 8-21. ഇതോടെ സായ്പ്രണീതിന് വെങ്കലം ലഭിച്ചു.

 

Viral News

English summary
pv sindhu in wolrd badminton championship final
topbanner

More News from this section

Subscribe by Email