Friday February 21st, 2020 - 7:36:am
topbanner

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; എച്ച്. എസ്. പ്രണോയിക്ക് തോല്‍വി

JB
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; എച്ച്. എസ്. പ്രണോയിക്ക് തോല്‍വി

ബാസല്‍; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്. എസ്. പ്രണോയിക്ക് തോല്‍വി. പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയുടെ നേരിട്ടുളള ഗെയിമുകള്‍ക്കാണ് പ്രണോയ് തോറ്റത്. സ്‌കോര്‍; 19-21, 12-21.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

56 മിനിറ്റ് നീണ്ട മത്സരത്തില്‍ ഒപ്പത്തിനൊപ്പം നീങ്ങിയ ഒന്നാം ഗെയിമില്‍ അവസാന നിമിഷമാണ് പ്രണോയ് കീഴടങ്ങിയത്. ആറ് തവണ പ്രണോയ് പോയിന്റില്‍ തുല്യനിലയിലായിരുന്നു. എന്നാല്‍ ഈ മികവ് രണ്ടാം ഗെയിമില്‍ പ്രണോയിക്ക് പുറത്തെടുക്കാനായില്ല. നാല് പോയിന്റ് കഴിഞ്ഞപ്പോള്‍ മൊമോട്ടോ തീര്‍ത്തും ഏകപക്ഷീയമായാണ് പോയിന്റുകള്‍ നേടിയത്.

ക്വാര്‍ട്ടറില്‍ മലേഷ്യയുടെ പതിനാലാം സീഡ് ലീ സി ജിയായാണ് കെന്റോയുടെ എതിരാളി. ഇന്ത്യയുടെ കെ ശ്രീകാന്ത്, സായി പ്രണീത്, പി വി സിന്ധു, സൈന നേവാള്‍ എന്നിവരെല്ലാം മൂന്നാം റൗണ്ടില്‍ കളിക്കുന്നുണ്ട്.

English summary
pranoy failed in world badmiton championship
topbanner

More News from this section

Subscribe by Email