Monday April 12th, 2021 - 8:28:am

കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

NewsDesk
കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

ഇസ്ലാമാബാദ്: ഇന്ത്യന്‍താരം വിരാട് കോലി പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിറിനെ പുകഴ്ത്തിയതിലും തിരിച്ച് സഹോദരന്‍ നന്ദി അറിയിച്ചതിലും പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ ഒരുകൂട്ടം ആരാധകര്‍ പ്രതിഷേധം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏഷ്യാ കപ്പില്‍ ഇന്ത്യ വിജയിക്കുന്നതും കോലിക്ക് ആമിറിന്റെ സഹോദരന്‍ നന്ദിയറിയിക്കുന്നതുമായ ദൃശ്യങ്ങളെത്തുമ്പോള്‍ പാക് ആരാധകര്‍ ടി.വി തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ടി.വി തകര്‍ക്കുന്ന ആരാധകര്‍ ടി.വിക്കൊപ്പം ബാറ്റും അഗ്നിക്ക് ഇരയാക്കുന്നതായും ചില ദൃശ്യങ്ങളിലുണ്ട്.

വാതുവെപ്പ് കേസില്‍ വിലക്ക് പൂര്‍ത്തിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ആമിറിനെതിരെ പാക് ടീം അംഗങ്ങളും നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒത്തുകളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍, ലോകോത്തര ബൗളറായ ആമിറിനെ ടീമിലെടുക്കുന്നത് ഗുണംചെയ്യുമെന്ന് കരുതി സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആമിര്‍ കാഴ്ചവെച്ചത്.

മത്സരത്തിലെ വിജയത്തിനുശേഷം ആമിറിന്റെ പ്രകടനത്തെ കോലി പ്രശംസിക്കുകയും ചെയ്തു. മാന്യമായ പെരുമാറ്റത്തിലൂടെ കോഹ്‌ലി തങ്ങളുടെ മനസ്സ് കവര്‍ന്നതായി ആമിറിന്റെ സഹോദരന്‍ ഇജാസ് പിന്നീട് പ്രതികരിച്ചു.

കൊലിയെ പോലൊരു ലോകോത്തര ബാറ്റ്‌സ്മാന്‍ ഞങ്ങളുടെ സഹോദരനെ പ്രശംസിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ധോണിയും ദ്രാവിഡുമെല്ലാം നേരത്തെ തന്നെ ആമിറിനെ പ്രശംസിച്ചിരുന്നതായും ഇജാസ് കൂട്ടിച്ചേര്‍ത്തു.

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

 

Read more topics: Pakistan, TV, Amir, family, Virat Kohli
English summary
Pakistan fans smash TV sets while Amir's family thanks Virat Kohli
topbanner

More News from this section

Subscribe by Email