Thursday October 17th, 2019 - 1:35:pm
topbanner

ഇന്ത്യയോട് തോറ്റതിന് ശേഷം ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു ; പാക് പരിശീലകന്‍

suji
ഇന്ത്യയോട് തോറ്റതിന് ശേഷം ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു ; പാക് പരിശീലകന്‍

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ താന്‍ മാനസികമായി തകര്‍ന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ പോലും ആലോചിച്ചിരുന്നുവെന്നും പാക് ക്രിക്കറ്റ് പരിശീലകന്‍ മൈക്കി ആര്‍തറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂണ്‍ 16ന് ഇന്ത്യയോട് 86 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിന് തങ്ങളുടെ ആരാധകരില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ലോകകപ്പിന്റെ സെമി ഫൈനല്‍ റൗണ്ടിലേക്കെത്താനുള്ള പാകിസ്ഥാന്റെ സാധ്യതകള്‍ കുറയ്ക്കാനും കാരണമായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ലോകകപ്പ് സാധ്യതകള്‍ നിലനിറുത്തിയെങ്കിലും ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം പാകിസ്ഥാന് ഇതുവരെ തീര്‍ന്നിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ആര്‍തറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഒരു ദിവസത്തെ പ്രകടനം മാത്രമാണെന്ന് മനസിലാക്കിയതോടെയാണ് ഞാന്‍ പിന്മാറിയത്. തോല്‍വികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആര്‍തറുടെ പ്രസ്താവനയ്‌ക്കെതിരെയും അനുകൂലിച്ചും നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കുന്നതാണ് ആര്‍തറുടെ പ്രസ്താവനയെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സംഭവം സജീവ ചര്‍ച്ചയായിരിക്കുകയാണ്.

Read more topics: pak trainer , thinking suicide
English summary
pak trainer says about thinking suicide
topbanner

More News from this section

Subscribe by Email