ന്യൂഡല്‍ഹി: 120 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി റിയോയിലേക്ക് വിമാനം കയറിയവര്‍ ഓരോരുത്തരായി നിരാശപ്പെടുത്തിയപ്പോള്‍ 12 ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഉറച്ചമെഡല് പ്രതീക്ഷകളായിരുന്നവര് പിന്വാങ്ങിയിടത്താണ് അപ്രതീക്ഷിത നേട്ടവുമായി സാക്ഷി തലയുയര്‍ത്തി നില്‍ക്കുന്നത്. ചെറുപ്രായത്തില്‍തന്നെ ഗോദയിലിറങ്ങി ആണ്‍കുട്ടികളോട് മത്സരിച്ച് ജയിച്ച ചരിത്രമാണ് സാക്ഷിയുടേത്.
1992 സെപ്റ്റംബര്‍ മൂന്നിന് ഹരിയാണയിലെ റോത്തക്കിലാണ് ജനനം. 12-ാമത്തെ വയസുമുതല്‍ കോച്ച് ഈശ്വര്‍ സിംഗ് ദാഹിയയുടെ കീഴില്‍ പരിശീലനത്തിനിറങ്ങി.
ഗുസ്തിയില്‍ താല്പര്യം പ്രകടിപ്പിച്ച മകളെ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു മാതാപിതാക്കളായ സുദേഷ് മാലിക്കും സുഖവീര്‍ മാലിക്കും ചെയ്തത്.
2002ല്‍ ചോതു റാം സ്റ്റേഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഗുസ്തി പഠിക്കാന്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടത്. ചെറുപ്പത്തില്‍ തന്നെ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചാണ് സാക്ഷി പെണ്‍കുട്ടികള്‍ക്ക് അസാദ്ധ്യം എന്നു പറഞ്ഞ ഗുസ്തിയില്‍ വളര്‍ന്നത്.
2010ല്‍ 18-മത്തെ വയസില്‍ ജൂനിയര്‍ തലത്തില്‍ സാക്ഷി വരവ് അറിയിച്ചു. 59 കിലോഗ്രാം വിഭാഗത്തില്‍ ലോക ജൂണിയര്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. 2014ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2014 ഓഗസ്റ്റില്‍ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍, 2015 മേയില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍, 2016 ജൂലൈയില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്പാനിഷ് ഗ്രാന്റ് പ്രീയില്‍ വെങ്കലം എന്നിവ പ്രധാന നേട്ടങ്ങളാണ്.
മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം
നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി
ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്