ദില്ലി: തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഇത്തവണ ഒളിമ്പിക്സിന് ഉണ്ടായേക്കില്ല. പകരം സുശീലിന്റെ നാട്ടുകാരനായ നര്‍സിംഗ് പഞ്ചം യാദവാണ് പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സുശീല്‍ കുമാറിന്റെ വിഭാഗത്തില്‍ ഒരാള്‍ക്കുമാത്രമേ അവസരം ലഭിക്കുകയുള്ളൂ. ഇതേ തുടര്‍ന്നാണ് സുശീലിന്റെ അവസരം നഷ്ടപ്പെടുന്നത്. മികച്ച താരത്തെ കണ്ടെത്താന്‍ ഇന്ത്യയില്‍ ട്രയല്‍സ് നടത്തണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ റെസ്ലിങ് ഫെഡറേഷന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
2008 ല്‍ ബെയ്ജിങ് നിന്നും വെങ്കലവും 2012 ല്‍ ലണ്ടനില്‍ നിന്നും വെള്ളിയും സുശീല്‍ നേടിയിരുന്നു. ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയും സുശീല്‍ കുമാറിനാണ്.
വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്കി